ദുബൈ: സാനിയ മിർസയടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ ടെന്നിസ് മത്സരം ദുബൈ ഡ്യൂട്ടി ഫ്രീ സ്റ്റേഡിയത്തിൽ നടക്കുന്ന വിവരം ഇന്ത്യൻ കോൺസുേലറ്റാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ വരണമെന്നും പ്രവേശനം സൗജന്യമാണെന്നും അറിയിച്ചുള്ള കോൺസുലേറ്റിെൻറ ക്ഷണം സ്വീകരിച്ച് ടെന്നിസ് അറിയാത്തവർ പോലും കളി കാണാൻ എത്തി. ഒരേസമയം മൂന്നു കോർട്ടിലായിരുന്നു മത്സരം. ചൈന, ഇന്തോനേഷ്യ, ഉസ്െബകിസ്താൻ, െകാറിയ എന്നീ ടീമുകളുടെ മത്സരം നടന്ന 1, 3 കോർട്ടുകളിലെ ഗാലറികൾ ഒഴിഞ്ഞുകിടന്നപ്പോഴാണ് രണ്ടാം ഗാലറിയിൽ ഇന്ത്യൻ ആർപ്പുവിളികളുയർന്നത്. നിറ ഗാലറി ആയിരുന്നില്ലെങ്കിൽ പോലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല.
ചൈനയിൽ നടത്തേണ്ടിയിരുന്ന ടൂർണമെൻറ് കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ദുബൈയിലേക്ക് മാറ്റിയത്. ഇവിടെയും കോവിഡ് എത്തിയെങ്കിലും ആവശ്യമായ സജ്ജീകരണങ്ങളോടെ ടൂർണമെൻറുമായി മുന്നോട്ടുപോകാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. ആരവങ്ങളുടെ അകമ്പടിയോടെ കളത്തിലിറങ്ങിയ ഇന്ത്യൻ സംഘം മൂന്ന് മത്സരത്തിൽ രണ്ടിലും വിജയം കണ്ടു.
ചൈനീസ് തായ്പേയിയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. സിംഗിൾസിൽ റുതുജ ബോസ്ലെയും ഡബ്ൾസിൽ സാനിയ-അൻകിത റൈന സഖ്യവും വിജയം നേടി. ഇനി മെറ്റാരു ഗ്രൗണ്ടിലേക്ക് നോക്കാം. കാസർകോെട്ട പുത്തൂരുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബാൾ ലീഗിൽ മുഖ്യാതിഥിയായെത്തിയത് കേരള ബ്ലാസ്റ്റേഴ്സ് നായകൻ ബെർത്ലോമി ഒഗ്ബെച്ചെയായിരുന്നു. അൽ ഖിസൈസിലെ അൽ ബുസ്താൻ സ്റ്റേഡിയത്തിൽ നടന്ന മത്സരം വീക്ഷിക്കാൻ എത്തിയത് ആയിരക്കണക്കിന് മലയാളികളായിരുന്നു. ദുബൈയിലും കേരളത്തിലുമുള്ള മലയാളി താരങ്ങൾ അണിനിരന്ന ടൂർണമെൻറിനെത്തിയ ഒഗ്ബെച്ചെ രണ്ടു മണിക്കൂറോളം കാണികൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. സെൽഫിയെടുക്കാൻ തിരക്ക് കൂട്ടിയ ആരാധകരെ പിണക്കാതെ അവർക്കൊപ്പം ഒറ്റക്കും കൂട്ടമായും ഫോേട്ടായെടുക്കാൻ നിന്നുകൊടുത്ത ബ്ലാസ്റ്റേഴ്സ് നായകനെ ഗാർഡ് ഒാഫ് ഒാണർ നൽകി സംഘാടകർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.