ദുബൈ: ഫോബ്സ് മാഗസിൻ അറബ് ലോകത്തെ പ്രമുഖരായ 100 ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്തുവിട്ടു. ദുബൈ മിന സെയാഹിയിലെ ദി വെസ്റ്റിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പട്ടിക പ്രകാശനം ചെയ്തു. റീട്ടെയിൽ, വ്യവസായം, ആരോഗ്യ രംഗം, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പ്രമുഖരാണ് പട്ടികയിടം പിടിച്ചത്.
നിരവധി പ്രമുഖരായ മലയാളി വ്യവസായികൾ ഉൾപ്പെട്ട പട്ടികയിൽ ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസഫലിയാണ് ഒന്നാംസ്ഥാനത്ത്. ആർ.പി.ഗ്രൂപ്പ് എം.ഡി.രവി പിള്ള, വി.പി.എസ്.ഹെൽത്ത് കെയർ സ്ഥാപകനും എം.ഡിയുമായ ഡോ:ഷംസീർ വയലിൽ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എം.ഡിയും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിെൻറയും ട്വൻറി 14 ഹോൾഡിങ്സിെൻറയും എം.ഡി.അദീബ് അഹമ്മദ്, എന്നിവർ പട്ടികയിൽ ഇടം നേടിയ മറ്റു പ്രമുഖ മലയാളി വ്യവസായികളിൽ ചിലരാണ്.
ദുബൈ ഇസ്ലാമിക് ബാങ്ക് സി.ഇ.ഒ. അഡ്നാൻ ചിൽവാൻ, മുൽക് ഹോൾഡിങ്സ് ചെയർമാൻ ഷാജി മുൽക്, എൻ.എം.സി. ഗ്രൂപ്പ് മേധാവി ബി.ആർ. ഷെട്ടി, ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും എം.ഡിയുമായ റിസ്വാൻ സാജൻ തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.