ദുബൈ: ബുർജ് അൽ അറബിന് സമീപം വെള്ളത്തില്‍ പൊങ്ങികിടക്കും വിധം നിർമിച്ച ഫ്ലോട്ടിങ് വില്ല കടലില്‍ മുങ്ങി. കടല്‍ ക്ഷോഭത്തെതുടർന്നാണ് വില്ല വെള്ളത്തില്‍ മുങ്ങിയതെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷമാണ് സീഹോഴ്സ് എന്ന പേരില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന വില്ല നിര്‍മിച്ചത്. ലോകത്ത് തന്നെ ആദ്യമായായിരുന്നു ഇത്തരമൊരു ഭവന നിര്‍മാണം. മൂന്ന് നിലകളുള്ള വില്ലയുടെ വില്ലയുടെ ഒരു നില വെള്ളത്തിനടിയിലും ബാക്കി മുകളിലുമായാണ് നിര്‍മിച്ചിരുന്നത്. ശക്തമായ തിരമാലകളാണ് വില്ല മുങ്ങാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ വില്ലയോട് ചേര്‍ന്ന് നിര്‍മിച്ച പ്ലാറ്റ്ഫോമാണ് മുങ്ങിയതെന്ന് റിയല്‍എസ്റ്റേറ്റ് കമ്പനിയായ ക്ലെന്ഡിൻസ്റ്റ് ഗ്രൂപ്പ് വിശദീകരിച്ചു. പുതുവര്‍ഷ ആഘോഷത്തിനായി വിട്ടുകൊടുത്ത ഇൗ പ്ലാറ്റ്ഫോമിലാണ് ഡി.ജെയും ലൈറ്റ് ഷോയും നടത്തിയത്. ഇത്തരം നൂറിലേറെ വില്ലകള്‍ നിര്‍മിക്കാന്‍ നേരത്തേ പദ്ധതി തയാറാക്കിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് അനുഭവപ്പെട്ട പടുകൂറ്റൻ തിരമാലകളാണ് വില്ലയെ തകർത്തതെന്ന് പൊലീസ് പറഞ്ഞു. എട്ട് മീറ്റർ ഉയരത്തിൽ വരെ അന്ന് തിരമാലകൾ ഉയർന്നിരുന്നു. സംഭവം അറിഞ്ഞയുടൻ പൊലീസ് ബോട്ടുകൾ സ്ഥലത്ത് എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.