അബൂദബി: ഫ്ലൂ വൈറസിനെതിരെ കരുതിയിരിക്കണമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെത്തുടർന്ന് സൗജന്യ പ്രതിരോധ മരുന്ന് വിതരണത്തിന് അബൂദബി നടപടി തുടങ്ങി. ദേശീയ ദിനത്തോടനുബന്ധിച്ച് മാളുകളും മറ്റും കേന്ദ്രീകരിച്ചാണ് മരുന്ന് വിതരണം ചെയ്യുന്നത്. ബവാബത് അൽ ഷർഖ് മാൾ, ദൽമ മാൾ, മുശ്റിഫ് മാൾ, അൽ െഎൻ മാൾ എന്നിവിടങ്ങളിലാണ് മരുന്നുകൾ ലഭ്യമാവുക. തിങ്കളാഴ്ച വരെ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ സേവനം ലഭ്യമാകും. രോഗം വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളത് പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കുമായിരിക്കുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
വൈറസ് പടരുന്ന ഏറ്റവും മോശമായ തണുപ്പുകാലമാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് പനി ബാധിക്കാറുണ്ടെങ്കിലും ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ പടരു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.