ദുബൈ: െകാടും ചൂടിന് പേരുകേട്ട ഗൾഫ് രാജ്യങ്ങൾ തണുത്ത് വിറക്കുന്നു. പ്രവചനങ്ങൾ തെ റ്റിച്ച കാലാവസ്ഥ വ്യതിയാനം മൂലം അസാധാരണ സാഹചര്യമാണ് ഗൾഫ് രാജ്യങ്ങളിലെങ്ങും. ഒ മാൻ, കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, യു.എ.ഇ രാജ്യങ്ങളിലെല്ലാം കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. സാധാരണ അൽപായുസ്സ് മാത്രമുള്ള മഴ ദിവസങ്ങളോളം തുടരുന്നു. ശക്തമായ കാറ്റും വെള്ളപ്പൊക്കവുമുണ്ടെങ്കിലും വലിയ അപകടങ്ങളുണ്ടാകാത്തത് ആശ്വാസമേകുന്നു. രാത്രിയും പകലും ജാക്കറ്റ് ധരിക്കാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് എവിടെയും. ഒമാെൻറ ഭൂരിപക്ഷം ഭാഗങ്ങളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇൗ വർഷം അസാധാരണമായ തണുപ്പാണ്. ന്യൂനമർദത്തെ തുടർന്ന് നിർത്താതെ പെയ്യുന്ന മഴയാണ് തണുപ്പ് വർധിപ്പിക്കുന്നത്. ജബൽ ശംസിൽ മൈനസാണ് താപനില. മസ്കത്തിൽ 12 ഡിഗ്രിയാണ് ബുധനാഴ്ചത്തെ താപനില. ഇടക്കിടെ മഴ പെയ്യുന്ന അനുഭവം തന്നെ ആദ്യമാണെന്ന് പഴമക്കാർ പറയുന്നു. മുൻ കാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ മഴകളാണ് ഒമാനിൽ ലഭിച്ചിരുന്നത്.
കുവൈത്തിൽ ഏതാനും ദിവസമായി ശക്തമായ തണുപ്പുണ്ട്. മരുപ്രദേശത്ത് മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് അന്തരീക്ഷ ഉൗഷ്മാവ് രേഖപ്പെടുത്തിയത്. പകൽ ശരാശരി 15 ഡിഗ്രിയായിരുന്നു താപനില. പകൽ പൊടിക്കാറ്റ് റോഡ് ഗതാഗതത്തെയും തുറമുഖ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം ചില പ്രദേശങ്ങളില്‍ റോഡുകളും ബോര്‍ഡുകളും വ്യക്തമല്ലാത്ത നിലയില്‍ മഞ്ഞുമൂടി.യു.എ.ഇയിലും സ്ഥിതി വ്യത്യസ്ഥമല്ല. ദുബൈയിൽ മഴ ശക്തമല്ലെങ്കിലും തണുപ്പിന് കുറവില്ല. കഴിഞ്ഞയാഴ്ച മഴ മൂലം വിമാന-റോഡ് ഗതാഗതം അവതാളത്തിലായ അവസ്ഥ വരെ ഉണ്ടായിരുന്നു. യു.എ.ഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജൈസ് മഞ്ഞ് പുതച്ച നിലയിലാണ്. ഇവിടെ മൈനസ് ഒന്നാണ് താപനില. വടക്കൻ എമിറേറ്റുകളിലാണ് മഴ ശക്മായി തുടരുന്നത്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ദുബൈയിൽ 12 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. നട്ടുച്ചക്ക് പോലും പരമാവധി 20 ഡിഗ്രിയാണ് ചൂട്.
‘ലേറ്റായി വന്താലും ലേറ്റസ്റ്റാ’യി വരുമെന്ന് പറഞ്ഞതു പോലെയാണ് ഖത്തറിലെ ശൈത്യത്തിെൻറ കാര്യം. പൊതുവെ ഡിസംബർ രണ്ടാം വാരത്തിൽ തന്നെ തണുപ്പിലമരുന്ന ഖത്തറിൽ ഇക്കുറി ശൈത്യമെത്തിയത് ജനുവരി പിന്നിട്ടപ്പോഴാണ്. ഒമ്പത് ഡിഗ്രി സെൽഷ്യസാണ് ഖത്തറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഡിസംബർ, ജനുവരി മാസങ്ങൾ തണുത്ത് വിറക്കുമെങ്കിലും ഏറ്റവും കൂടിയ തണുപ്പുള്ളതാണ് ഇത്തവണത്തെ ശൈത്യകാലമെന്ന് സ്വദേശികളും സമ്മതിക്കുന്നു. ഉച്ച കഴിയുന്നതോടെ രൂക്ഷമാകുന്ന തണുപ്പ് രാത്രിയായാൽ കനത്തുതുടങ്ങും. ചെവ്വാഴ്ച രാത്രി പൊടിക്കാറ്റുമുണ്ടായതോടെ താമസക്കാർ ആശങ്കയിലായി. വരും ദിവസങ്ങളിലും രാജ്യത്ത് കടുത്ത ശൈത്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. വക്റയിൽ കുറഞ്ഞ താപനിലെ ഒമ്പത് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ ദോഹയിൽ 11 ഡിഗ്രിയാണ് കുറഞ്ഞ താപനില.ബഹ്റൈനിലും ഒരാഴ്ചയായി കടുത്ത തണുപ്പാണ്. ചൊവ്വാഴ്ച 13 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. പലയിടങ്ങളിലും പൊടിക്കാറ്റുമുണ്ടായി. ബുധനാഴ്ച ഉയർന്ന താപനില 19 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസുമാണ്. ബഹ്റൈനിൽ പതിവിലും താമസിച്ചാണ് ഇത്തവണ തണുപ്പ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.