സൗഹൃദത്തി​െൻറ ഇഫ്താറൊരുക്കി  മത്സ്യ തൊഴിലാളികള്‍

അജ്മാന്‍ : തിരക്കിട്ട ജോലിക്കിടയിലും സൗഹൃദത്തി​​​െൻറ ഇഫ്താറില്‍ ഒത്തു ചേരുകയാണ് അജ്​മാൻ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍. രാവിലെ ആറു മണിക്ക് ആരംഭിച്ച് രാത്രി പത്തരക്ക് അടക്കുന്ന മാര്‍ക്കറ്റില്‍ വൈകുന്നേമാണ്​ ഇപ്പോള്‍ തിരക്ക് കൂടുതല്‍.  ഉപഭോക്താക്കള്‍ ഉണ്ടാവുമെന്നതിനാല്‍ നോമ്പ് തുറ സമയത്തും സ്​റ്റാള്‍ വിട്ടു പോകാന്‍ കഴില്ലെന്നതിനാല്‍  ഏറ്റവും അടുത്തുള്ള സ്റ്റാളുകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് ഒരു ഇഫ്താര്‍. അങ്ങിനെ നിരവധി ഇഫ്താര്‍ കൂട്ടങ്ങള്‍. നാനൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന അജ്മാനിലെ മീന്‍ മാര്‍ക്കറ്റില്‍ മുന്നൂറിലേറെ മലയാളികളാണ്. മലയാളികളില്‍ തന്നെ പൊന്നാനിക്കാരും തിരൂര്‍ക്കാരുമാണ് അധികവും. പ്രവാസികളുടെ പതിവ് തുറ വിഭവങ്ങളായ പഴവർഗങ്ങളും അറബിക്ക് ബിരിയാണിയുമാണ് ഇനങ്ങള്‍. പരസ്പരം പങ്കിട്ടെടുത്താണ് വിഭവങ്ങള്‍ ഒരുക്കുന്നത്. 

News Summary - fishermens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.