അബൂദബി: വേനൽ ചൂട് കനക്കുന്നതിനിടയിൽ കടലും പിണങ്ങുന്നു. മീൻ വരവിൽ ഇടിവു സംഭവിച്ചതോടെ മീൻ ചന്തകളിൽ വില കുതിച്ചുയരുകയാണ്. മത്തി മുതൽ ഹമൂർ വരെ കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടി വിലക്ക് വിൽക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാർ. മീൻ ധാരാളം ലഭിക്കുകയും കുറഞ്ഞ വിലക്ക് വിൽക്കുകയും ചെയ്യുന്നതാണ് തങ്ങൾക്ക് ലാഭവും സന്തോഷവുമെന്നും ഇപ്പോൾ കൂടിയ വിലക്ക് വിൽക്കാൻ നിർബന്ധിതരാവുകയാണെന്നും അബൂദബി മിനാ മീൻ മാർക്കറ്റിലെ വിൽപ്പനക്കാർ പറയുന്നു.
നാലു കിലോ മത്തി 10 ദിർഹത്തിനാണ് കിട്ടിക്കൊണ്ടിരുന്നത്, മീൻ ക്ഷാമം വന്നാൽ 15 ദിർഹമാവും ഇത്. എന്നാൽ ഇപ്പോൾ നാലു കിലോ 40 ദിർഹത്തിനാണ് കിട്ടുന്നത്. ഹമൂറിെൻറ മൊത്ത വിലയും ഇരട്ടിയായി. പ്രാദേശികമായി ലഭിക്കുന്ന ചില ഇനം മീനുകൾക്കു മാത്രമാണ് ഇപ്പോൾ വിലക്കുറവുള്ളത്.
മത്സ്യ ലഭ്യത ഏറെ കുറഞ്ഞിട്ടുണ്ട്. ചൂട് കനത്തതോടെ മീൻ പിടുത്ത സംഘങ്ങൾക്കൊപ്പം പോകാൻ സ്വദേശി സഹായികൾ മടിക്കുന്നു. ഏതാണ്ട് സെപ്റ്റംബർ^ഒക്ടോബർ വരെ വിലക്കയറ്റം തുടരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.