ദുബൈ: പെരുന്നാൾ ദിനമായ ഞായറാഴ്ച അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് കറുത്ത പുക ഉയർന്നത് ആശങ്ക ജനിപ്പിച്ചു. ഇതുവഴി യാത്ര ചെയ്തയാളാണ് സംഭവം പുറത്തറിയിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അപകടമുണ്ടായ കൃത്യസ്ഥലം വ്യക്തമല്ല. ദുബൈ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പെരുന്നാൾ ദിനമായതിനാൽ പ്രദേശത്ത് ആളുകളുടെ എണ്ണം കൂടുതലായിരുന്നു. പൊലീസ് ഇടപെട്ട് ആൾക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. ഞായറാഴ്ച യു.എ.ഇയിൽ താപനില 49 ഡിഗ്രി സെൽഷ്യസ് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. മണലും പൊടിയും നിറഞ്ഞ നേരിയ കാറ്റിനും സാധ്യതയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.