ഷാര്‍ജ: ഫുജൈറയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ ബദിയ ഉപനഗരത്തിലെ അല്‍ അസാബ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ജനവാസ മേഖലയും ഫുജൈറയിലെ പ്രധാന ക്ഷീരമേഖലയുമാണിത്.
അപകടം അറിഞ്ഞ ഉടനെ തന്നെ സിവില്‍ഡിഫൻസെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് വന്‍ ദുരന്തം വഴിമാറിയത്.
ശക്തമായ കാറ്റുണ്ടായിരുന്നത് കാരണം തീ ആളിപടരുകയായിരുന്നുവെന്നും ഇത് നിയന്ത്രണ വിധേയമാക്കാന്‍ ഒരു മണിക്കൂറെടുത്തെന്നും ഫുജൈറ സിവില്‍ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ആല്‍ തുനൈജി പറഞ്ഞു.
അപകടകാരണം അറിവായിട്ടില്ല. പ്രദേശവാസികളെയും വളര്‍ത്ത് മൃഗങ്ങളെയും രക്ഷപ്പെടുത്താനായി.
ആര്‍ക്കും പരിക്കില്ല. പകല്‍ ഏറെ നേരം പ്രദേശമാകെ കറുത്ത പുകപടലങ്ങള്‍ നിറഞ്ഞിരുന്നു. ഉപയോഗശൂന്യമായ വസ്തുക്കളാണ് കത്തിയതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.