ദുബൈയിൽ വൻ തീപിടിത്തം

ദുബൈ: ഷാർജ അതിർത്തിയിലെ ഖിസൈസിൽ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. ഉച്ചക്ക്​ രണ്ടരയോടെയാണ്​ തീ ഉയർന്നതെന്ന്​ ദുബൈ സി വിൽ ഡിഫൻസ്​ അധികൃതർ അറിയിച്ചു. ഖിസൈസ്​, ഹംറിയ, കറാമ സ്​റ്റേഷനുകളിലെ സിവിൽ ഡിഫൻസ്​ സംഘം സംഭവ സ്​ഥലത്ത്​ എത്തി. യു .എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്​നിശമന സേനാംഗങ്ങൾ നാലര മണിക്കൂർ പരിശ്രമിച്ച്​ ഏഴു മണിയോടെ​ തീ അണച്ചു.

Full View
മുഹൈസിനയിൽ ഡ്യൂൺസ്​ ഹോസ്​പിറ്റൽ-ഗഫൂർക്കാസ്​ തട്ടുകട എന്നിവ സ്​ഥിതി ചെയ്യുന്ന ഭാഗത്താണ്​ സംഭവം. മണിക്കൂറുകള്‍ നീണ്ടു നിന്ന തീപിടിത്തത്തില്‍ ഖിസൈസ് മേഖലയില്‍ കറുത്തപുക നിറഞ്ഞത് പലര്‍ക്കും ശാരീരിക അസ്വസ്ഥതക്ക് കാരണമായി. മലയാളികൾ ഉൾപ്പെടെ ഒട്ടനവധി പേർ താമസിക്കുന്ന ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്.

തീയണക്കാനുള്ള ശ്രമത്തിനിടെ വീശിയടിച്ച കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. സമീപത്തെ വെയര്‍ഹൗസുകളിലേക്കും തീപടര്‍ന്നു. അടുത്തുള്ള സ്പെയര്‍പാര്‍ട്സ് ഉല്‍പന്നങ്ങളുടെ വെയര്‍ഹൗസും കത്തിനശിച്ചു. വെയര്‍ഹൗസില്‍ സൂക്ഷിച്ച ഉല്‍പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ചാമ്പലായി. എന്നാല്‍, ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ദുബൈ - ഷാർജ റൂട്ടിൽ ഗതാഗത കുരുക്ക്​ വർധിച്ചിരുന്നു.

Tags:    
News Summary - fire in dubai tyre godown-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.