അബൂദബി: മുസഫ വ്യവസായ മേഖലയിലെ കടയില്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വിവരമറിഞ്ഞ് അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും കുതിച്ചെത്തി തീയണച്ചു. വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്ന് അബൂദബി പൊലീസ് ‘എക്സി’ല്‍ അറിയിച്ചു. ആളപായമോ മറ്റോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം അബൂദബി അല്‍ വഹ്ദ മാളിലും നേരിയ തീപിടിത്തം ഉണ്ടായിരുന്നു.
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ തീപിടിക്കാനുള്ള സാധ്യതകളും ഏറുകയാണ്. വീടുകൾക്കും കടകൾക്കും തീപിടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചുള്ള ബോധവത്കരണം അധികൃതർ നൽകിവരുന്നുണ്ട്. അന്തരീക്ഷ താപനില ഉയരുന്ന വേനൽക്കാലത്ത് തീപിടിക്കാനുള്ള സാധ്യത യു.എ.ഇയിൽ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.