ഷാർജ: എമിറേറ്റിലെ അൽ സജാ പ്രദേശത്ത് തീപിടിത്തം. പെട്രോ കെമിക്കൽ, ഫൈബർ ഗ്ലാസ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്താണ് ഞായറാഴ്ച തീപിടിത്തമുണ്ടായതെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണച്ച് മറ്റിടങ്ങളിലേക്ക് അഗ്നിബാധ പടരുന്നത് തടഞ്ഞു. സമാനമായ അപകടങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ 997 എന്ന നമ്പറിലേക്ക് അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ വലിയ തീപിടിത്തത്തിൽ അഞ്ച് താമസക്കാർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ 52 നിലകളുള്ള ഒരു റെസിഡൻഷ്യൽ ടവറിന്റെ 44ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യത കൂടുതലുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷ കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തരുതെന്നും വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.