യു.എസ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി മൈക്കൽ ഫോക്കെൻഡറും ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ
മനാമ: യു.എസ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി മൈക്കൽ ഫോക്കെൻഡറുമായി കൂടിക്കാഴ്ച നടത്തി ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ. വാഷിങ്ടൺ ഡി.സിയിൽ നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐ.എം.എഫ്) ലോക ബാങ്ക് ഗ്രൂപ്പിന്റെയും (ഡബ്ല്യു.ബി.ജി) 2025ലെ സ്പ്രിങ് മീറ്റിങ്ങിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ധനകാര്യ മന്ത്രി. യു.എസിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ ഖലീഫ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഗവർണർ ഖാലിദ് ഹുമൈദാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിലടക്കമുള്ള അമേരിക്കയുമായുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെ ശൈഖ് സൽമാൻ എടുത്തുപറഞ്ഞു. ഇരുവരും തമ്മിലുള്ള പങ്കാളിത്ത ബന്ധത്തിന്റെ വളർച്ചക്കും വികസനത്തിനും ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പ്രതിബന്ധതയും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.