ഒടുവിൽ തിരികെ കിട്ടി, ഷസയുടെ പെട്ടി

അബൂദബി: അബൂദബി വിമാനത്താവളത്തില്‍ ആളുമാറിക്കൊണ്ടുപോയ ഷസയുടെ പെട്ടി തിരികേ കിട്ടി. കോഴിക്കോട്ടു നിന്നുള്ള യാത്രക്കിടെ നഷ്ടമായ പെട്ടിയാണ്​ വിമാനത്താവളത്തിൽ നിന്ന്​ തന്നെ തിരികെ ലഭിച്ചത്​. പെട്ടി നഷ്ടമായ വാർത്ത 'മാധ്യമം' ഓൺലൈനിലും 'ഗൾഫ്​ മാധ്യത്തി'ലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടെ, വിമാനത്താവളത്തിൽ വീണ്ടും നടത്തിയ അന്വേഷണത്തിലാണ്​ പെട്ടി മാറിക്കൊണ്ടുപോയയാൾ തിരികെ എത്തിച്ചതായി വിവരം ലഭിച്ചത്​.

താനൂർ സ്വദേശിയും അബൂദബി മിനയിലെ ബിസിനസുകാരനുമായ അബ്​ദുൽ ഗഫൂറിന്‍റെ പെട്ടിയാണ്​ നഷ്ടമായത്​. ഗഫൂറിന്‍റെ പെട്ടിയിൽ മകൾ ഷസയുടെ പേരാണ് എഴുതിയിരുന്നത്. എന്നാൽ, ഷസ ഫാത്തിമ എന്ന പേരിലുള്ള യാത്രക്കാരി പെട്ടി മാറി കൊണ്ടുപോവുകയായിരുന്നു.

സുഹൃത്ത്​ നവാസിന്‍റെ ഉപദേശപ്രകാരം വീണ്ടും എയര്‍പോര്‍ട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ്​ പെട്ടി തിരികെ എത്തിയ വിവരം അറിഞ്ഞത്​. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷസയുടെ പെട്ടി വീട്ടിലെത്തി. ലഗ്ഗേജ് നഷ്ടപ്പെട്ട വിഷയത്തില്‍ ഇടപെട്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രവാസികളുടെ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാവും വരെ കൂടെ നില്‍ക്കുന്ന മലയാളികള്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും ഗഫൂര്‍ പറഞ്ഞു.

Tags:    
News Summary - Finally got back, Shasa's box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.