??????????? ???? ???????? ??? ??????????? ?????? ??????

ഏഷ്യാവിഷന്‍ സിനിമാ അവാര്‍ഡുകള്‍ സമ്മാനിച്ചു

ഷാര്‍ജ: ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി 11ാമത് ഏഷ്യാവിഷന്‍ മൂവീ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളം,തമിഴ്,തെലുഗു,ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ നിന്നുള്ള മിന്നും താരങ്ങളാണ് ആദരിക്കപ്പെട്ടത്. 
ഐക്കണ്‍ ഓഫ് ഇന്ത്യയായ സോനം കപൂറിനും എക്സലന്സ് അവാര്‍ഡ് നേടിയ ആമി ജാക്സനും, തമിഴിലെ മികച്ച അഭിനേത്രിയായ തമന്നക്കുമെല്ലാം വന്‍ കരഘോഷമാണ് ലഭിച്ചത്.രാധിക ആപ്തെ, രാം ചരന്‍ ചിരഞ്ജീവി തുടങ്ങി വിവിധ ഭാഷാ സിനിമാ താരങ്ങളുടെ സംഗമത്തിനും ഷാര്‍ജ സ്റ്റേഡിയം സാക്ഷിയായി. മലയാളത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നിവിന്‍ പൊളി , മികച്ച നടി മഞ്ജു വാര്യര്‍,സംവിധായകന്‍ പ്രിയദര്‍ശന്‍, വൈശാക്, ആശ ശരത് ,  മാന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് തുടങ്ങിയവരും ബഹുമതികള്‍ ഏറ്റുവാങ്ങി.
‘ജേക്കബിന്‍െറ സ്വര്‍ഗ രാജ്യ’ത്തിന് വിനീത് ശ്രീനിവാസന്‍ മികച്ച സിനിമക്കുള്ള അവാര്‍ഡും  രാജീവ് പിള്ള, സിജോയ് എന്നിവര്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡും സംഗീത അവാര്‍ഡുകള്‍ എം.കെ.അര്‍ജുനന്‍, ഗോപി സുന്ദര്‍, എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര എന്നിവര്‍ക്ക് സമ്മാനിച്ചു.
 ശ്രീനു രാമസ്വാമി,വിജയ് സേതുപതി, നൈനിക ,ആര്‍.കെ.സുരേഷ് , സിദ് ശ്രീറാം, ഗോകുല സുരേഷ് ഗോപി,  രേജീഷ വിജയന്‍, ബേബി ശ്രേയ, ഷാജി, കബീര്‍ ബേദി, ഹരിനാരായണന്‍,രണ്‍ജി പണിക്കര്‍,  ഷൈന്‍ നിഗം,അപര്‍ണ ബാല മുരളി, അജു വര്ഗീസ്  എന്നിവരും ബഹുമതികള്‍ ഏറ്റുവാങ്ങി.
ആഘോഷരാവിന് നിറച്ചാര്‍ത്ത് പകര്‍ന്ന് വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി. 
 
Tags:    
News Summary - Filim award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.