മൂടാടി പഞ്ചായത്ത് കെ.എം.സി.സിയുടെ അലിഫ് കാരുണ്യ
പദ്ധതി അഞ്ചാം ഘട്ടം പ്രഖ്യാപിക്കുന്നു
ദുബൈ: മൂടാടി പഞ്ചായത്ത് കെ.എം.സി.സി നിർധനരായ കുടുംബങ്ങൾക്ക് നാലു വർഷമായി നൽകി വരുന്ന സാമ്പത്തികസഹായ പദ്ധതിയായ അലിഫ് കാരുണ്യ പദ്ധതിയുടെ അഞ്ചാം ഘട്ടം ആരംഭിച്ചു. ഖിസൈസ് ആശിഷ് റസ്റ്റാറന്റിൽ നടന്ന ദുബൈ മൂടാടി പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സമിതിയിലാണ് പദ്ധതിയുടെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചത്. യോഗത്തിൽ നാസർ ഇളയങ്ങാട്ട് അനുസ്മരണവും നടന്നു.
കൊയിലാണ്ടി മണ്ഡലം ട്രഷറർ നിഷാദ് മൊയ്തു പയ്യോളി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.കെ.കെ. റിയാസ് അനുസ്മരണ പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറി ജലീൽ മാഷ്ഹൂർ തങ്ങൾ, ഫസൽ തങ്ങൾ, നിസാർ പി.വി. ഫിറോസ്, മുഹമ്മദലി, ഷഫീക് ദാരിമി തുടങ്ങിയവർ ആശംസകൾ നേർന്നു.
25 കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്. ജനുവരി 21നു ദുബൈയിൽവെച്ച് കുടുംബസംഗമ പരിപാടി നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് റാഷിദ് വി.കെ.കെ അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി ഷഫീക് സംസം സ്വാഗതവും ട്രഷറർ യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.