ഷാര്‍ജ: നേപ്പാളിലെ പള്ളിയുടെ മിനാരം പറക്കുന്നു എന്നൊരു കള്ളക്കഥ മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഏറെ വൈറലായ ഈ വീഡിയോയുടെ പിന്നിലെ കളി അതേ സാമൂഹിക മാധ്യമത്തിലൂടെ തന്നെ വിദഗ്ധര്‍ പുറത്ത് വിട്ടതോടെയാണ് കഥ കെട്ടടങ്ങിയത്. എന്നാല്‍ ഷാര്‍ജയില്‍ ഇപ്പോള്‍ പറക്കുന്നൊരു പള്ളിയുണ്ട്. 20ാമത് ഷാര്‍ജ ഇസ്ലാമിക് ആർട്സ് ഫെസ്റ്റിെൻറ ഭാഗമായി, അല്‍ മജാസിലെ ആംഫി തിയ്യറ്ററിലാണ് ഈ അദ്ഭുത കാഴ്ച്ച ഒരുക്കിയിരിക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രചോദനത്തില്‍ നടക്കുന്ന മേളയുടെ ആംഫി തിയ്യറ്ററിലെ പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണ് നിര്‍വഹിച്ചത്. ഉദ്ഘാടന ശേഷം ശില്പികളോടോപ്പം ചെയര്മാന് പ്രദര്‍ശനം കണ്ടു.
വന്‍ജനക്കൂട്ടമാണ് ഈ പറക്കും പള്ളി കാണാനെത്തുന്നത്. പ്രശസ്ത വാസ്തു ശില്‍പ്പികളായ ച്യുയിയും ഷൈനുമാണ് ഇതിെൻറ ശില്പികള്. കാഴ്ച്ചകാരില്‍ കൗതുകം ഉണര്‍ത്തി, അവരെ ഭാവനയുടെ തീരത്തേക്ക് അടുപ്പിക്കുകയാണ് ഇത് വഴി ഉന്നം വെച്ചതെന്ന് ശില്പികള് പറഞ്ഞു. അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്ന ഫ്ളോറല്‍ പവലിയനും ശ്രദ്ധേയമാണ്. ഹോങ്കോങ്ങില്‍ നിന്നുള്ള ഏദന്‍ ചാന്, സ്റ്റാന്‍ലി സിയു എന്നിവരാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക വാസ്തു കലയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരുക്കിയ താഴിക കുടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ നല്ല തിരക്ക് ഇത് കാണാനും ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാനും ഇവിടെയുണ്ട്. ഇസ്ലാമിക പരമ്പരാഗത ജീവിത രീതികള്‍ പറയുന്ന ഈജിപ്ഷ്യന്‍ കലാകാരനായ മാഗ്ദി ആല് കാഫ്റാവിയുടെ സൃഷ്ടികളും ശ്രദ്ധേയമാണ്.
ചുവര് ചിത്ര കലയിലാണ് ഇദ്ദേഹം പരമ്പരാഗത ജീവിതം വരച്ചിടുന്നത്. ഗ്രാഫിറ്റി പദ്ധതിയുടെ ഉള്ളടക്കം ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. തെൻറ കലയുടെ പിന്നിലെ പ്രധാന ആശയം ആധുനിക കലയുമായി യോജിക്കുന്ന രീതിയില്‍ കലാസൃഷ്ടി അവതരിപ്പിക്കുകയെന്നതാണ്. അറിയപ്പെടുന്ന രൂപങ്ങളിലുള്ള ഇസ്ലാമിക പദാവലി ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ളതോ അല്ലെങ്കില്‍ അതിെൻറ അസ്ഥിത്വം സൂചിപ്പിക്കുന്നയോ ആയ വിഷ്വല്‍ ആംഗ്യങ്ങള്‍ ഉപയോഗിച്ചാണ് ഇവ തീര്‍ത്തിരിക്കുന്നതെന്ന് മാഗ്ദി പറഞ്ഞു.
44 പ്രദര്‍ശനങ്ങളില്‍ 31 എണ്ണവും നടക്കുന്നത് ഷാര്‍ജ റോളയിലെ ആര്‍ട്ട് മ്യുസിയത്തിലാണ്. അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, അല്‍ മജാസ് ആംഫിതീയര്, ഒൗഖാഫ് വിഭാഗം, അല്‍ ഖസബ, മറായ ആര്‍ട് സെെൻറര്, കാലിഗ്രഫി സ്ക്വയര്‍ എന്നിവിടങ്ങളിലായി 13 പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്. ജനുവരി 23 വരെ നീളുന്ന പ്രദര്‍ശനം സൗജന്യമായി കാണാം. മേളയുടെ ഈ വര്‍ഷത്തെ പ്രമേയം അസര്‍ അഥവാ സ്വാധീനം എന്നതാണ്. കിഴക്കും പടിഞ്ഞാറും തമ്മിലെ അകലം കുറക്കുന്നതാണ് പ്രദര്‍ശനത്തിലുള്ള കലാരൂപങ്ങള്‍. ഖാലിദ് തടാകത്തിലെ ബോട്ടുകളുടെ പടയോട്ടം കഴിഞ്ഞതിനെ തുടര്‍ന്ന് ബുഹൈറ കോര്‍ണിഷ് റോഡില്‍ തീര്‍ത്തിരുന്ന ഗതാഗത നിയന്ത്രണം ഒഴിവായത് മേള കാണാനത്തെുന്നവര്‍ക്ക് തുണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.