ദുബൈ: കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ ഫുട്ബാൾ ക്ലബ്ബായ എഫ്.സി കേരള, യു.എ.ഇയിൽ നടത്തിയ സെലക്ഷൻ ട്രയൽസിൽ 39 കളിക്കാരെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. എഫ്.സി കേരളയുടെ അണ്ടർ18, അണ്ടർ-15 & അണ്ടർ-13 ടീമുകളിലേക്കാണ് സെലക്ഷൻ ട്രയൽസ് നടത്തിയത്.അന്തിമ സെലക്ഷൻ ട്രയൽസ് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തും.
ടീമുകളിലേക്ക് തെരഞ്ഞെടുക്കുന്നവരെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്നുവരെ സ്റ്റാറുകൾ നൽകി ഗ്രേഡ് ചെയ്യും. 3 സ്റ്റാർ കിട്ടുന്നവരുടെ പഠന, താമസ, ഭക്ഷണ ചെലവ് ക്ലബ് വഹിക്കും. 2 സ്റ്റാർ കിട്ടുന്നവരുടെ പഠന-താമസ ചെലവും ഒരു സറ്റാർ കിട്ടുന്നവരുടെ പഠന ചെലവും ക്ലബ് വഹിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.യു.എ.ഇയിലെ ഫോർസീസ് എഫ്സിയുടെ സഹകരണത്തോടെ നടത്തിയ ട്രയൽസിൽ180 ഒാളം കുട്ടികൾ പങ്കെടുത്തു. ഫോർസീസിെൻറ ചീഫ് കോച്ചും ഘാനയുടെ മുൻ ദേശീയ താരവുമായ ബാബ അർമാൻഡോ സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.