അബൂദബി: കേട് വരികയോ നഷ്ടപ്പെടുകയോ ചെയ്ത എമിറേറ്റ്സ് െഎഡി 24 മണിക്കൂറിനകം മാറ്റിയെടുക്കാവുന്ന സേവനവുമായി എമിറേറ്റ്സ് െഎഡൻറിറ്റി അതോറിറ്റി (ഇൗദ) രംഗത്ത്. ഫൗരി എന്നാണ് പുതിയ സേവനം അറിയപ്പെടുന്നത്.
12 കേന്ദ്രങ്ങളിൽ ഫൗരി സേവനം ലഭ്യമാകും. അബൂദബിയിൽ അൽ വഹ്ദ, ഖലീഫ സിറ്റി, ദുബൈയിൽ അൽ ബർഷ, റാശിദിയ, കറാമ, ദഫ്റ മേഖലയിൽ മദീന സായിദ്, അൽെഎൻ സെൻറർ, ഷാർജ സെൻറർ, അജ്മാൻ സെൻറർ, ഫുജൈറ സെൻറർ, റാസൽഖൈമ സെൻറർ, ഉമ്മുൽഖുവൈൻ സെൻറർ എന്നിവയാണ് ഇൗ 12 കേന്ദ്രങ്ങൾ.
ടൈപിങ് സെൻററുകളിൽ പോകാതെ തന്നെ ഫൂരി സേവനങ്ങൾ ലഭ്യമാകും. എന്നാൽ, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ സന്ദർശിച്ച് രേഖകൾ ഹാജരാക്കണം. പുതിയ രജിസ്ട്രേഷനുകൾക്കും കാർഡ് പുതുക്കലുകൾക്കും കാർഡ് മാറ്റിവാങ്ങുന്നതിനും സേവനം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
2016ൽ നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്ത 91,304 കാർഡുകൾക്ക് ബദൽ കാർഡുകൾ വിതരണം ചെയ്തതായി ഇൗദ അറിയിച്ചു. കാർഡ് നഷ്ടപ്പെടുന്നവർ ഏറ്റവും അടുത്ത കേന്ദ്രങ്ങളിൽ ഒരാഴ്ചക്കകം വിവരമറിയിക്കണം. കാർഡിെൻറ പ്രവർത്തനം റദ്ദാക്കാൻ വേണ്ടിയാണിത്. ശേഷം 300 ദിർഹം അടച്ച് ബദൽ കാർഡിന് അപേക്ഷിക്കണം.
സ്വന്തം രേഖകളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ മാറ്റം നിലവിൽ വന്ന് ഒരു മാസത്തിനകം അധികൃതരെ അറിയിക്കണം. തുടർന്ന് അധികൃതർ ഇലക്ട്രോണിക് സംവിധാനത്തിൽ ഇൗ മാറ്റം വരുത്തും. ആർക്കെങ്കിലും െഎഡി കാർഡ് വീണുകിട്ടിയാൽ സമീപത്തെ രജിസ്ട്രേഷൻ കേന്ദ്രത്തിലോ പൊലീസ് സ്റ്റേഷനിലോ ഏൽപിക്കണമെന്നും അതോറിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.