ദു​ൈബ നഗരം

ഇഷ്ട അവധിക്കാല നഗരം: 21 രാജ്യക്കാർ തിരഞ്ഞെടുത്തത് ദുബൈയെ

ദുബൈ: ലോകത്ത് എന്തെങ്കിലും കാര്യത്തിന് ഒന്നാം സ്ഥാനത്ത് എത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്താണ് ദുബൈ. കാരണം, പലകാര്യങ്ങളിലും ദുബൈ എന്നും ഒന്നാമതാണ്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടാണ് ഇതിലധികവും. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ രാജ്യക്കാർ അവധിക്കാലം ആഘോഷിക്കാനോ സമയം ചെലവിടാനോ ആഗ്രഹിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിലും ദുബൈ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

'പ്രീമിയർ ഇൻ'പുറത്തുവിട്ട റിപ്പോർട്ടിൽ 21 രാജ്യങ്ങളിൽ നിന്നുള്ളവർ ദുബൈയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നെന്നാണ് പറയുന്നത്. ഗൂഗ്ൾ സെർച്ചിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ദുബൈക്ക് പിന്നിൽ ഫ്രാൻസാണ് രണ്ടാം സ്ഥാനത്ത്. 16 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഫ്രാൻസിനെ ഇഷ്ടപ്പെടുന്നത്.

പട്ടികയിലുള്ള മറ്റ് നഗരങ്ങൾ ഇങ്ങനെയാണ്: ബോസ്റ്റൺ (യു.എസ്.എ)- 12, മഡ്രിഡ് (സ്പെയിൻ)- 8, സിങ്കപ്പൂർ (സിങ്കപ്പൂർ)- 7, ലണ്ടൻ (യു.കെ)- 6, കേപ് ടൗൺ (ദക്ഷിണാഫ്രിക്ക)- 6, ആംസ്റ്റർഡാം (നെതർലൻഡ്സ്)- 5, കോപൻഹേഗൻ (ഡെൻമാർക്ക്)- 3, ബ്വേനസ് എയ്റിസ് (അർജന്‍റീന)- 3, ബ്രിസ്ബേൻ (ആസ്ട്രേലിയ)-3, ബൊഗോട്ട (കൊളംബിയ)- 3, അറ്റ്‍ലാന്‍റ (യു.എസ്.എ)- 3, വെലിങ്ടൻ‍ (ന്യൂസിലൻഡ്)- 2, വിയന്ന (ഓസ്ട്രിയ)- 2.

Tags:    
News Summary - Favorite holiday city: Dubai was chosen by 21 nationalities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT