ദുബൈ: കടക്കെണിയിൽ വലയുന്നവർക്കും ജയിലിൽ കഴിയുന്നവർക്കും നിയമ നടപടി നേരിടുന്നവർക്കും സഹായമെത്തിക്കാൻ പ്രവർത്തിക്കുന്ന അബൂദബിയിലെ ഫറാജ് ഫണ്ടുമായി ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പ്യുവർ ഗോൾഡ് ജ്വല്ലറി ഗ്രൂപ്പ് എം.ഡി ഫിറോസ് മർച്ചൻറ് ധാരണാപത്രം ഒപ്പുവെച്ചു.
ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള വിമാന ടിക്കറ്റിനായി പ്രതിമാസം 40000 ദിർഹം നൽകാനാണ് ധാരണ. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇൗ പിന്തുണ. യു.എ.ഇ അഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫറാജ് ഫണ്ടുൾപ്പെടെയുള്ള കൂട്ടായ്മകളും ജയിൽ^നിയമ അതോറിറ്റികളുമായി കൈകോർത്ത് സുരക്ഷിതവും സന്തുഷ്ടവുമായ സമൂഹ നിർമിതി സാധ്യമാക്കാനും കൂടുതൽ പേരെ പ്രചോദിതരാക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നതായി മർച്ചൻറ് പറഞ്ഞു. അജ്മാൻ പൊലീസിലെ ഉദ്യോഗസ്ഥെൻറ വിദേശ ചികിത്സക്കായി 60,000 ദിർഹവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.