അജ്മാനിൽ നടന്ന യു.ഐ.സി കുടുംബസംഗമം കെ.എൻ.എം മർക്കസു ദഅ്വ ട്രഷറർ കെ.എൽ.പി. യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.ഐ.സി ആറ് മാസമായി നടത്തിവന്ന ‘കുടുംബം: കാലം: കരുതൽ’ എന്ന കുടുംബ കാമ്പയിന് സമാപനമായി. അജ്മാനിൽ നടന്ന യു.ഐ.സി കുടുംബ സംഗമം കെ.എൻ.എം മർക്കസ് ദഅ്വ ട്രഷറർ കെ.എൽ.പി യൂസഫ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ‘കുടുംബ വർഷം 2026’ കാമ്പയിന് പ്രവാസി മലയാളികൾക്കിടയിൽ പരമാവധി പ്രചാരണം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രകാരൻ മുഹമ്മദ് കോയ പരപ്പിൽ, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത്, ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, അരീക്കോട് എസ്.എസ്.എ.എസ് കോളജ് അറബി വിഭാഗം മേധാവി ഡോ. ജാബിർ അമാനി, പട്ടാമ്പി എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോ. പി.അബ്ദു സലഫി, കെ.എൻ.എം മർക്കസു ദഅ്വ സംസ്ഥാന സമിതിയംഗം മുഹമ്മദ് കുട്ടി ഹാജി, അബ്ദുൽ ജബ്ബാർ കുന്ദംകുളം, കെ.എൽ.പി ഹാരിസ്, യു.ഐ.സി ഭാരവാഹികളായ മുജീബ് റഹ്മാൻ പാലക്കൽ, നൗഫൽ മരുത, അസൈനാർ അൻസാരി, തൻസീൽ ഷെരീഫ്, അബ്ദുൽ നാസർ ബി.എം.ടി.സി തുടങ്ങിയവർ സംസാരിച്ചു. വിമൻസ് അസംബ്ലിക്ക് സുഹ്റാബി ടീച്ചർ, സജ്ന പട്ടേൽതാഴം, സഫാന ഫൈസൽ എന്നിവർ നേതൃത്വം നൽകി. വെളിച്ചം ഗ്രാന്റ് ഫിനാലെ, കിഡ്സ് പോർട്ട്, ടീൻസ് മീറ്റ് എന്നിവയും സംഗമത്തിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.