ദുബൈ: യു.എ.ഇ വിമാനത്താവളങ്ങളില്‍ വ്യാജ ആർ.ടി.പി.സി.ആര് പരിശോധന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിൽ തേര്‍ഡ് പാര്‍ട്ടി ഏജന്‍സികള്‍ വഴിയുള്ള പരിശോധന ഫലങ്ങളെ സൂക്ഷിക്കണമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ആവശ്യപ്പെട്ടു. പ്രമുഖ ആരോഗ്യ സേവനദാതാക്കളുടെ പേരില്‍ വ്യാജ റിപ്പോർട്ടുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ആസ്റ്റര്‍ ദുബൈ പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായും അന്വേഷണമാരംഭിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു. വിമാന യാത്രക്ക് അനുമതി ലഭിക്കുന്നതിനായി യാത്രക്കാര്‍ക്ക് വ്യാജ നെഗറ്റിവ് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ചില തേര്‍ഡ് പാര്‍ട്ടി ഏജന്‍സികളും ഏജന്റുമാരും തട്ടിപ്പ് നടത്തുന്നുണ്ട്. ഏജന്റുമാര്‍ വഴിയല്ലാതെ ആധികാരിക ആരോഗ്യ സേവന ദാതാക്കളില്‍നിന്ന് നേരിട്ട് പി.സി.ആര് സേവനം ലഭ്യമാക്കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം -പ്രസ്താവന ആവശ്യപ്പെട്ടു.ആസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ പേരില്‍ നല്കിയ വ്യാജ പരിശോധനാ റിപ്പോര്‍ട്ടുകള്‍ യാത്രക്കാരില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊതുജന താല്പര്യം മുന്‍നിര്‍ത്തി പരാതി നൽകിയിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ നെഗറ്റിവ് ഫലം ലഭിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍ ഡിജിറ്റലായി എഡിറ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.