ദുബൈ: സമൂഹ മാധ്യങ്ങളിൽ നിന്നുള്ള വ്യാജ മെസേജുകൾക്കെതിരെ മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ). ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ മെസേജുകൾ വ്യാപകമായ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരം മെസേജുകൾ വഴി അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണമെന്ന് ടി.ഡി.ആർ.എ മുന്നറിയിപ്പുനൽകി. മെസേജുകളോട് പ്രതികരിക്കുന്നതിന് മുമ്പ് അയക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കണം. ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെടുക്കാനുള്ള പുതിയ തട്ടിപ്പിന്റെ ഭാഗമാണ് വ്യാജ സന്ദേശങ്ങൾ. ഇതുപയോഗിച്ച് പണം തട്ടാനുള്ള ശ്രമങ്ങളും വ്യാപകമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.