അൽഐൻ: യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് അൽ ഐൻ മലയാളി സമാജം സംഘടിപ്പിച്ച നാല് ദിവസം നീണ്ടു നിന്ന ശാസ്ത്ര-സാഹിത്യ -കലാ-വിജ്ഞാന മേള ‘എക്സ്പ്രഷൻസ് 2018, സമാപിച്ചു. നാൽപതിമൂന്ന് ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. 340 വിദ്യാർത്ഥികൾ റജിസ്റ്റർ ചെയ്തു. ഇന്ത്യൻ എംബസി കോൺസലർ രാജ് മുരുഗൻ ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ അറ്റ്ലസ് രാമചന്ദ്രൻ മുഖ്യാതിഥിയായി. സമാജം ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡൻറ് ഡോ.അൻസാരി അധ്യക്ഷനായി.
അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ഡോ.ശശി സ്റ്റീഫൻ, സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ട്രഷറർ സന്തോഷ്, വൈസ് പ്രസിഡൻറ് അഷറഫ് വളാഞ്ചേരി, സാഹിത്യ വിഭാഗം സെക്രട്ടറി ഷാജിത് എ.ടി., വനിതാ വിഭാഗം കൺവീനർ സോണി ലാൽ, കലാ വിഭാഗം സെക്രട്ടറി ജാബിർ ബീരാൻ, അസി.സെക്രട്ടറി അനി മോൻ, മാനേജിംഗ് കമ്മറ്റി അംഗം ഈസ.കെ.വി., ലോക കേരള സഭാംഗം ഇ.കെ.സലാം, ഡോ.സുധാകരൻ, ഡോ. ഷാഹുൽ ഹമീദ്, നരേഷ്സുരി, ഷാജി ജമാലുദ്ധീൻ, പീറ്റർ, ഉണ്ണികൃഷ്ണൻ, മഹേഷ്, ഭാസ്കരൻ, ചിത്ര ജിതേഷ്, വേൾഡ് ലിങ്ക് ഷംസുദ്ധീൻ, മലബാർ ഗോൾഡ് ഷംസുദ്ധീൻ, മിഥുൻ, പ്രസാദ്, തുടങ്ങിയവർ ആശംസകൾ നേർന്നു. സോഫി ബിബിൻ സംവിധാനം ചെയത് സമാജം കലാകാരൻമാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, മൈം എന്നിവ ശ്രദ്ധേയമായി. റസൽ മുഹമദ് സാലി സമാപന പരിപാടികളുടെ ഏകോപനം നിർവഹിച്ചു. ജോയൻറ് സെക്രട്ടറി രമേശ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.