??????????? ???????????? ??????????? ?????????????? ????????? ?????????????? ?????? ???

തെരുവിലേക്ക് തുറന്ന് വെച്ച വിനീതമായ ക്ലിക്കുകള്‍ കാഴ്​ചയുടെ ഉത്സവം ^എക്​സ്​പോഷർ കൊടിയിറങ്ങി

ഷാര്‍ജ:  തെരുവുകളുടെ മുഖം പകര്‍ത്തി ശ്രദ്ധേയനായ വിനീത് വോറ ഷാര്‍ജ എക്സ്പോസ​െൻററില്‍ നടന്ന  എക്സ്പോഷര്‍ 2017ല്‍ മിന്നും  താരമായി. തെരുവ് ജീവിതങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനെക്കുറിച്ചുള്ള ബാലപാഠങ്ങളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിനീത്  പങ്കുവെക്കുന്നത്. 
ഒരു ചിത്രമില്ലാതെ ഒരു കഥയും പിറക്കുന്നില്ല.  

ആകാശം മേല്‍കൂരയാക്കിയ ജീവിതങ്ങള്‍. അധികൃതരുടെ ശ്രദ്ധ പതിയാത്ത ജൻമങ്ങള്‍, ഇവരുടെ കഥ സമൂഹത്തിന്​ മുന്നിലേക്ക് വെക്കുമ്പോളാണ് ഇടപെടലുകള്‍ ഉണ്ടാകുന്നത് - ലോകത്തെ ഏറ്റവും മികച്ച 20 തെരുവു ഫൊട്ടോഗ്രഫര്‍മാരിലൊരാളായ വൊഹ്റ പറഞ്ഞു.  പ്രത്യേകതകളുള്ള ഒരു തെരുവു ചിത്രം കാണുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരു കഥയുണ്ടെന്ന് തിരിച്ചറിയുക.   എന്നാല്‍, വളരെ മികച്ചൊരു തെരുവു ചിത്രത്തിന് പിന്നിലെ പറയാക്കഥ കണ്ടെത്തുകയാണ് ശ്രമകരം. ആ കഥയറിഞ്ഞാലേ ചിത്രം ആകര്‍ഷകമാകുകയുള്ളൂവെന്നും വോറ വ്യക്തമാക്കി.

Tags:    
News Summary - Exposure 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.