??????????? ??????????????? ???????? ??????????????? ????????????? ??? ? ?????- 2016? ???????? ???????? ??-???????? ??????? ???. ???????? ??????? ????? ??? ?????? ???????????????.

സേവയുടെ പുതിയ സേവനകേന്ദ്രം എക്സ്പോ സെൻററില്‍ തുടങ്ങി

ഷാര്‍ജ: ഷാര്‍ജ ജല-വൈദ്യുത വിഭാഗം (സേവാ) പുതിയ സേവന കേന്ദ്രം അല്‍ താവൂനിലെ എക്സ്പോസ​െൻററില്‍ പ്രവര്‍ത്തനം തുടങ്ങി.  
അല്‍ നഹ്ദ, മംസാര്‍, അല്‍ഖാന്‍, അല്‍ താവൂന്‍ മേഖലകളില്‍ നിന്നുള്ള 65,000 ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സ​െൻററി​​െൻറ സേവനം ലഭ്യമാകും. രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ ആഴ്​ചയിൽ എല്ലാദിവസവും കേന്ദ്രം  പ്രവര്‍ത്തിക്കും. എളുപ്പത്തിലും വേഗത്തിലും പ്രയോജനപ്രദവും ഗുണനിലവാരവും സന്തോഷവും സംതൃപ്​തിയും ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യാനുള്ള സേവാ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ ഖാസിമി, സേവാ ചെയര്‍മാന്‍ റാഷിദ് ആല്‍ ലീം എന്നിവര്‍ ഉദ്ഘാടനവേളയില്‍ സന്നിഹിതരായിരുന്നു. വൃദ്ധര്‍ക്കും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കുമായി പ്രത്യേക കൗണ്ടര്‍ കേന്ദ്രത്തിലുണ്ട്. നിമിഷങ്ങള്‍ക്കകം ഇവര്‍ക്ക് വേണ്ട സേവനം ലഭ്യമാകും. 

ഉപഭോക്താക്കള്‍ക്ക് കൃത്യമായി സേവനം ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ലീം പറഞ്ഞു. വിപുലമായ പാര്‍ക്കിങ് സൗകര്യവും എളുപ്പത്തില്‍ എത്താനുള്ള സൗകര്യവും കണക്കിലെടുത്താണ് എക്സ്പോ സ​െൻററില്‍ പുതിയ സേവന കേന്ദ്രം തുറന്നത്. ഉപഭോക്തൃ ബില്ലുകള്‍ അടയ്ക്കല്‍, അക്കൗണ്ട് തുറക്കല്‍, കണക്ഷന്‍ സേവനങ്ങള്‍, മീറ്റര്‍ പരിശോധനകള്‍, കരാര്‍ ഡോക്യുമെ​േൻറഷൻ, കസ്​റ്റമര്‍ കെയര്‍ സര്‍വീസുകള്‍ തുടങ്ങിയവ കേന്ദ്രത്തില്‍ ലഭ്യമാകുമെന്ന് ലീം പറഞ്ഞു. 

Tags:    
News Summary - expo centre-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.