അബൂദബി എയർപോർട്ട് റോഡിലെ സ്‌ഫോടനം: ഞെട്ടൽ മാറാതെ പരിസരവാസികൾ

അബൂദബി: തലസ്ഥാന നഗരിയിലെ എയർപോർട്ട് റോഡിലെ (റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്) കെട്ടിടത്തി​െൻറ താഴെനിലയിലെ റെസ്​റ്റാറൻറിൽ പാചകവാതക പൈപ്പ്‌ലൈനിൽ ചോർച്ച. ഇതേ തുടർന്നുണ്ടായ സ്‌ഫോടനത്തി​െൻറ ഞെട്ടൽ മാറാതെ പരിസരവാസികൾ. പാചക വാതകം നിറച്ച ശേഷം ഗ്യാസ് കണ്ടെയ്‌നറിൽ ഫിറ്റിങ്‌സ് തെറ്റായി ഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. റസ്​റ്റാറൻറിലുണ്ടായിരുന്ന ഒരാളും സമീപത്തു കൂടി നടന്നു പോകുകയായിരുന്ന മറ്റൊരാളുമാണ്​ മരിച്ചത്​. കെട്ടിടത്തിൽ നിന്നുള്ള കോൺക്രീറ്റ് കട്ട പതിച്ചാണ്​ ഒരാൾ മരിച്ചത്​. സ്‌ഫോടനത്തിൽ രണ്ട്​ ഫിലിപ്പിനോ സ്വദേശികളാണ്​ മരിച്ചതെന്ന്​ യു.എ.ഇയിലെ ഫിലിപ്പൈൻ സ്​ഥാനപതികാര്യാലയം സ്​ഥിരീകരിച്ചു. സ്‌ഫോടനത്തിൽ സാരമായ പരിക്കേറ്റവർ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലാണ്. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക വാർത്ത ഉറവിടങ്ങൾ മാത്രം വിവരങ്ങൾ തേടുന്നതിന് ഉപയോഗിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു.

സ്‌ഫോടനം നടന്ന കെട്ടിടത്തിൽ നിന്ന് എല്ലാ ജീവനക്കാരെയും പൊലീസ് ഒഴിപ്പിച്ചു. കെട്ടിടത്തി​െൻറ സുരക്ഷ ഉറപ്പാക്കുന്നതുവരെ എല്ലാ താമസക്കാർക്കും താൽക്കാലിക താമസസൗകര്യം സജ്ജമാക്കി. കൂടുതൽ പേർക്ക് പരിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനും താമസക്കാരുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അബൂദബി പൊലീസ് അടിയന്തര പൊതു സുരക്ഷാ വിഭാഗം അപകടമുണ്ടായ കെട്ടിടത്തിലും സമീപത്തെ കെട്ടിടങ്ങളിലും സമഗ്ര പരിശോധന നടത്തിയിരുന്നു. സംഭവ സൈറ്റ് മറയ്ക്കു​കയും അവശിഷ്​ടങ്ങൾ നീക്കുകയും ചെയ്്തു. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്. ഗ്യാസ് കണക്​ഷനും മറ്റ് ഊർജ സ്രോതസ്സുകളുമായും ഇടപെടുമ്പോൾ സുരക്ഷാ നടപടികളും ജാഗ്രതയും പാലിക്കണമെന്ന് അബൂദബി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.