ദുബൈ: വിസ കാലാവധി കഴിഞ്ഞതിെൻറ പേരിൽ പിഴയടക്കേണ്ടവർക്ക് പിഴയില്ലാതെ യു.എ.ഇയിൽ നിന്ന് മടങ്ങാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 31 വരെയാണ് ഇവർക്കുള്ള കാലാവധി നീട്ടിയത്. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞതിെൻറ പേരിൽ പിഴ വീണവർക്കാണ് ഈ ആനുകൂല്യം.
പിഴയില്ലാതെ മടങ്ങാനുള്ള കാലാവധി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് തീയതി നീട്ടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് ദിർഹം പിഴയുള്ള മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ തീരുമാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.