പ്രവാസി ഇന്ത്യ തെരഞ്ഞെടുപ്പ് അവലോകന യോഗം

ദുബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം പ്രതീക്ഷിക്കുന്നുവെന്ന് പ്രവാസി ഇന്ത്യ ദുബൈ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. നൗഫൽ ചേളന്നൂർ സ്വാഗതം പറഞ്ഞു. ദുബൈ പ്രസിഡന്റ് ബുനൈസ് കാസിം അധ്യക്ഷത വഹിച്ചു. യു.എ.ഇ കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഹസീബ് ഉദ്ഘാടനം ചെയ്തു. ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രവാസികളുടെ പിന്തുണയും ചേരുമ്പോൾ നൂറിലധികം സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷ നേതാക്കൾ പങ്കുവെച്ചു.

അബുലൈസ് എടപ്പാൾ മോഡറേറ്ററായ ചർച്ചയിൽ ഇൻകാസ് യു.എ.ഇ നാഷണൽ സെക്രട്ടറി പ്രജീഷ് ബാലുശ്ശേരി, ഷംസീർ നാദാപുരം(സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), റിയാസ് ചെന്ത്രാപ്പിന്നി (നാഷണൽ സെക്രട്ടറി), ബാഫഖി ഹുസൈൻ (സ്റ്റേറ്റ് സെക്രട്ടറി), പുന്നക്കൻ മുഹമ്മദ്, ബി.എ നാസർ എന്നിവർ ഇൻകാസിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.

കെ.എം.സി.സിക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല, സംസ്ഥാന സെക്രട്ടറിമാരായ റയീസ് തലശ്ശേരി, പി.വി നാസർ പൊന്നാനി, ഷുക്കൂർ ആർ. മലപ്പുറം എന്നിവർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച വിലയിരുത്തലുകൾ അവതരിപ്പിച്ചു. ദുബൈ ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് നന്ദി അറിയിച്ചു.

Tags:    
News Summary - Expatriate India Election Review Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.