വിനിമയ നിരക്ക്​ റെക്കോഡിൽ; ദിർഹമിന്​ 25.20 രൂപ

ദുബൈ: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ച നേരിട്ടതിന്​ പിന്നാലെ ഗൾഫ്​ കറൻസികളുടെ വിനിമയനിരക്ക്​ ഉയർന്നു. ഡോളറിനെതിരെ 92.54 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത്. ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് രൂപക്ക്​ ഭീഷണിയായത്. ഇ​തോ​ടെ ദി​ർ​ഹ​മി​ന്​ 25.20 രൂ​പ വ​രെ ക​ഴി​ഞ്ഞ ദി​വ​സം വി​നി​മ​യ നി​ര​ക്ക്​ ല​ഭി​ച്ചു.

രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കു​റ​യു​ക​യാ​ണെ​ങ്കി​ൽ ദി​ർ​ഹ​മി​ന്‍റെ വി​നി​മ​യ നി​ര​ക്ക്​ വീ​ണ്ടും കൂ​ടു​മെ​ന്നാ​ണ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. വി​നി​മ​യ​നി​ര​ക്ക്​ വ​ർ​ധി​ച്ച​തോ​ടെ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ണ​മ​യ​ക്കാ​ൻ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. അതേസമയം നാട്ടിൽ വിലക്കയറ്റം രൂപപ്പെടുമെന്ന ആശങ്ക പ്രവാസികൾക്കുമുണ്ട്​. അതേമസയം വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ അയക്കുന്ന പണത്തിന്‍റെ തോത്​ വർധിക്കുകയാണെങ്കിൽ ഇന്ത്യക്ക്​ ഗുണകരമാകും.

മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ വി​നി​മ​യ നി​ര​ക്കി​ലും സ​മാ​ന വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വിനിമയനിരക്ക്​ കു​റ​ഞ്ഞിരുന്നു. എന്നാൽ ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളും യു.​എ​സി​ന്‍റെ താ​രി​ഫ്​ ചു​മ​ത്ത​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും രൂ​പ​യു​ടെ മൂ​ല്യ​ത്തെ ബാ​ധി​ച്ചതോടെ ഇടക്കാലത്ത്​ വീണ്ടും നിരക്ക്​ ഉയർന്നു. ഇതാണ്​ പുതിയ സംഭവവികാസങ്ങളുടെ പശ്​ചാലത്തിൽ വീണ്ടും ഉയർന്നിരിക്കുന്നത്​.

ഫെബ്രുവരി 28ന്​ മേഖലയിൽ സംഘർഷം രൂപപ്പെടുന്നതിന് മുമ്പ് ബാരലിന് 70 ഡോളർ ആയിരുന്ന എണ്ണവില 100 ഡോളർ കടന്നിട്ടുണ്ട്​. ഇന്ത്യ വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ കറൻസിക്ക് കനത്ത സമ്മർദം നേരിടേണ്ടിവരും. ഇതാണ്​ മൂല്യത്തെ ബാധിക്കുന്നത്​. ഇറാൻ യുദ്ധം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം ആഗോള ധനകാര്യ വിപണികളിൽ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായ ഘടകമാണ്​. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്.

Tags:    
News Summary - Exchange rate at record; Rs 25.20 per dirham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT