ഡോ. ധനഞ്ജയ് ദത്താറി​െൻറ ജീവചരിത്രം പ്രകാശനം ചെയ്തു

ദുബൈ: മസാല കിംഗ് എന്ന് പ്രശസ്​തനായ അൽ ആദിൽ േട്രഡിംഗ്സ്​  സി.എം.ഡി ഡോ. ധനഞ്ജയ് ദത്താറി​​െൻറ ജീവചരിത്രം മുംബൈ ഒാപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം മാധുരി ദീക്ഷിത് പ്രകാശനം ചെയ്തു. കഠിനാദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കാതിരിക്കില്ല എന്ന സത്യത്തി​​​െൻറ ഏറ്റവും വലിയ തെളിവാണ്​  ഡോ.ധനഞ്ജയ് ദത്താറി​​െൻറ ജീവിതയാത്രയെന്നും പ്രവർത്തന മേഖലയിൽ വാനോളം ഉയർന്നപ്പോഴും  ഹൃദയത്തിൽ മാനുഷികമൂല്യങ്ങൾ നിലനിർത്തിയ ഡോ. ദത്താർ  യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും  മാധുരി ദീക്ഷിത് പറഞ്ഞു. മറാഠി ഭാഷയിലാണ് പുസ്​തകം രചിച്ചിട്ടുള്ളത്.  

ഗാനാലാപനവും നൃത്തനൃത്യങ്ങളും അരങ്ങേറിയ വേദിയിൽ ഡോ. ദത്താറി​​െൻറ കുടുംബവുമായുള്ള അഭിമുഖസംഭാഷണവും നടന്നു. ദുബൈയിലെ ഒരു ചെറിയ പലചരക്കു കടയിൽ നിന്നും ഗൾഫിലാകമാനം 39 സൂപ്പർ സ്റ്റോറുകളുള്ള ഒരു ശൃംഖലയാക്കി എങ്ങിനെ അൽ ആദിലിനെ വളർത്തിയെടുത്തു എന്ന് ഡോ. ദത്താർ വിശദീകരിച്ചു. ഭാര്യ വന്ദനയും മക്കളായ ഹൃഷികേശ്, രോഹിത് എന്നിവരും ഉത്തര മോണയുമായി അനുഭവങ്ങൾ പങ്കുവെച്ചു. 

കോറിയോഗ്രാഫർ മയൂർ വൈദ്യയുടെ   സംഘത്തോടൊപ്പം മറാഠി നടി സോനാലി കുൽക്കർണി ചുവടുവെച്ചു.  ഗായകൻ സ്വപ്നിൽ ബന്ധോഡ്കർ പാട്ടുകൾ ആലപിച്ചു. അമർ ഭൺഡാർവത്, ചേതൻ പവാർ, ആനന്ദ് മയേക്കർ, നിമേഷ് ഗെയ്ക്ക്വാദ്, സാധന ടംബോളി, സോനാൽ ലോഹാരികർ എന്നീ 6 സംരംഭകരെ ചടങ്ങിൽ ഡോ. ധനഞ്ജയ് ദത്താർ ബിസിനസ്​ ടൈക്കൂൺ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. പൂനെയിൽ നിന്നുള്ള പുസ്​തകപ്രസാധകർ യോഗേഷ്, ശൈലേഷ് നന്ദൂർകാർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ഇൻഡോ^അറബ്​ നൃത്തങ്ങളോടെയാണ്​ ചടങ്ങ്​ സമാപിച്ചത്​.  

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.