?????????????? ?????? ?????????? ??????????????? ????? ???-??????? ???????????? ????? ????????????

പാട്ടുല്‍സവം ഒരുക്കി യുവകലാ സാഹിതി ഓണം-ബക്രീദ് ആഘോഷം

റാസല്‍ഖൈമ: യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഓണം-^ബക്രീദ് ആഘോഷം നടന്നു. യു.എ.ഇ എയിംസ് കലാവേദി ഒരുക്കിയ നാടന്‍ പാട്ടുല്‍സവം, യുവകലാ സാഹിതി ദുബൈ പ്രസിഡൻറ്​ സുഭാഷ് ദാസ് അവതരിപ്പിച്ച ഏകാങ്ക നാടകം എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി. തമാം പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങ് റേഡിയോ ഏഷ്യാ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഗുജറാത്ത് ട്രഷറര്‍ സോമശേഖരന്‍ പിള്ള മുഖ്യാതിഥിയായിരുന്നു. യുവകലാ സാഹിതി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. സന്തോഷ്, വില്‍സന്‍ തോമസ്, അസീസ് അണ്ടാറത്തറ, റാക് ഭാരവാഹികളായ ഷാജി മടയപറമ്പില്‍, നസീര്‍ ചെന്ത്രാപ്പിന്നി തുടങ്ങിയര്‍ നേതൃത്വം നല്‍കി. റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. സ്കൈ ആര്‍ട്സ് കലാകാരികള്‍ ഒരുക്കിയ നൃത്തവും ഒപ്പനയും നടന്നു. ഇതോടനുബന്ധിച്ച് ഓണസദ്യയും ഒരുക്കിയിരുന്നു.
 
Tags:    
News Summary - event-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.