????????????? ?????????? ???????? 5?? ????? ????? ??????????

വേഗത്തിന്​ എന്തൊരു വേഗം;  5ജി യാഥാർഥ്യമാക്കി ഇത്തിസലാത്ത്​

ദുബൈ: അതിവേഗ ഇൻറർനെറ്റും ഡാറ്റാ കൈമാറ്റവും വിജയകരമായി പരീക്ഷിച്ച ഇത്തിസലാത്ത്​ സ്​റ്റാളിലായിരുന്നു ടെക്കികൾ മുതൽ വിദ്യാർഥികൾ വരെയുള്ളവർ രാവിലെ മുതൽ തമ്പടിച്ചത്​. 

71 ജി.ബി.പി.എസ്​  സ്​പീഡിൽ ഡാറ്റകൾ ഡൗൺലോഡ്​ ചെയ്​തും പളുങ്കുപോലെ വ്യക്​തമായ നിലവാരത്തിലെ വീഡിയോ സ്​ട്രീം ചെയ്​തും രാജ്യത്തി​​െൻറ ദേശീയ ടെലികോം സേവനദാതാക്കൾ കാഴ്​ചക്കാരെ ശരിക്കും ആസ്വദിപ്പിച്ചു. കുപ്പി തുറന്ന്​ ശീതളപാനീയം ഗ്ലാസിലാക്കി ആവശ്യക്കാര​​െൻറ മുന്നിലേക്ക്​ നീട്ടുന്ന യ​ന്ത്രമനുഷ്യനെ കാണു​േമ്പാൾ സ്​മാർട്ട്​ നഗരങ്ങളിലെ ജീവിതം എങ്ങിനെയാകുമെന്ന ഏകദേശ ചിത്രം ലഭിക്കും.

5ജിയുടെ വരവ്​ ആരോഗ്യമേഖലയിൽ വരുത്താനിരിക്കുന്ന മാറ്റങ്ങളാണ് ചർച്ച ചെയ്യപ്പെട്ട മറ്റൊരു നേട്ടം. അതി സങ്കീർണ ശസ്​ത്രക്രിയകൾക്ക്​ റെ​ബോട്ടുകളെ ഉപയോഗപ്പെടുത്താൻ 5ജി സൗകര്യം സഹായിക്കും. കാഴ്​ചയും കേൾവിയുമില്ലാത്തവർക്ക്​ സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ പ്രതിബന്ധങ്ങൾ മറികടക്കാനുള്ള വഴികളും ഇവിടെ പറഞ്ഞുവെക്കുന്നു.  

Tags:    
News Summary - etisalat-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.