ഇത്തിസലാത്ത്​ ഫാൻസി നമ്പർ ഒാൺലൈൻ വഴി സ്വന്തമാക്കാം

അബൂദബി: ഇത്തിസലാത്ത്​ പോസ്​റ്റ്​ പെയ്​ഡ്​ ഉപഭോക്​താക്കൾക്ക്​ ഫാൻസി നമ്പറുകൾ ഇനി ഒാൺലൈൻ വഴി സ്വന്തമാക്കാം. യു.എ.ഇയിൽ ആദ്യമായാണ്​ ഇത്തരമൊരു സൗകര്യം ലഭ്യമാകുന്നത്​. ഇത്തിസലാത്ത്​ വെബ്​സൈറ്റ്​ (https://onlineservices.etisalat.ae) സന്ദർശിച്ച്​ സ്​പെഷൽ, ഗോൾഡ്​, പ്ലാറ്റിനം വിഭാഗങ്ങളിൽനിന്നായി ഫാൻസി നമ്പറുകൾ തെരഞ്ഞെടുക്കാം.
ഇത്തിസലാത്ത്​ നമ്പർ തുടങ്ങുന്ന 050, 054, 056 സീരീസുകൾക്കൊപ്പം ഉപഭോക്​താവി​​െൻറ ജന്മദിനം, കാർ നമ്പർ, വീട്ടുനമ്പർ എന്നിവ തെരഞ്ഞെടുക്കാൻ കഴിയുമെന്ന്​ കമ്പനി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. നമ്പർ തെരഞ്ഞെടുത്ത ശേഷം പോസ്​റ്റ്​ പെയ്​ഡ്​ പ്ലാനുകളിൽ ഏതിലെങ്കിലും വരിചേരാം. 

 

News Summary - etisalat fancy number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.