അബൂദബി: ലഗേജ് ഒഴിവാക്കി ഹാൻഡ് ബാഗുമായി ഇകോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചാർജിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സൗകര്യവുമായി ഇത്തിഹാദ് എയർവേസ്. അബൂദബിയിൽനിന്ന് കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിലേക്ക് മാർച്ച് 31 വരെയുള്ള യാത്രക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ കുറഞ്ഞ ചാർജ് ഇൗടാക്കുന്നത്. ഇൗ യാത്രക്കുള്ള ടിക്കറ്റ് ഒക്ടോബർ 18നും ഡിസംബർ 18നും ഇടയിൽ ബുക്ക് ചെയ്തിരിക്കണം.
ബിസിനസ് ആവശ്യത്തിനും ഒരു ദിവസത്തെ യാത്രക്കുമായി പോകുന്നവർക്ക് ചെക്ക്ഡ് ബാഗേജ് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നാണ് നിരവധി ഇത്തിഹാദ് ഉപഭോക്താക്കളുടെ യാത്രാശീലങ്ങൾ പഠിച്ചതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഇത്തിഹാദ് എയർവേസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് (കോമേഴ്സ്യൽ) മുഹമ്മദ് ആൽ ബുലൂകി വ്യക്തമാക്കി.
വരും മാസങ്ങളിൽ കമ്പനി കൊണ്ടുവരുന്ന നിരവധി പുതിയ പരീക്ഷണങ്ങളിൽ ആദ്യത്തേതാണ് ഇത്. ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് സൗകര്യം വർധിപ്പിക്കുക, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വിമാനക്കമ്പനിയുടെ സേവനങ്ങൾ ൈവവിധ്യവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇൗ നടപടികൾക്ക് പിന്നിൽ. ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞാണ് ഇത്തിഹാദ് എയർവേസ് പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നതെന്നും മുഹമ്മദ് ആൽ ബുലൂകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.