എറണാകുളം സ്വദേശിനി അബൂദബിയിൽ നിര്യാതയായി 

അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​െൻറർ അംഗവും അബൂദബി നാഷനൽ പെട്രോളിയം കൺസ്​ട്രക്​ഷൻ കമ്പനി ജീവനക്കാരനുമായ എറണാകുളം വടക്കൻ പറവൂർ സ്വദേശിയ അനിൽ ഗംഗാധര​​െൻറ മകൾ അഞ്ജലി അനിൽ (22) അബൂദബിയിൽ നിര്യാതയായി.  തമിഴ് നാട്ടിലെ തൃച്ചിയിലെ എൻ.ഐ.ടിയിലെ അവസാന വർഷ വിദ്യർഥിനിയായിരുന്നു. ഒരു വർഷത്തോളമായി അസുഖ ബാധിതയായിരുന്ന അഞ്ജലി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലാണ്​ മരിച്ചത്​.

മാതാവ്: രജിത അനിൽ, സഹോദരി: അതിഥി (ഭവൻസ് വിദ്യാലയം, അബൂദബി) ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക്​ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പിതാവ് അറിയിച്ചു.  

 

Tags:    
News Summary - ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.