മലപ്പുറം എറവറാംകുന്ന് ഗ്രാമവാസികൾ സംഘടിപ്പിച്ച പ്രവാസി സംഗമം
ദുബൈ: മലപ്പുറം ഇറവറാംകുന്ന് ഗ്രാമവാസികൾ യു.എ.ഇ പ്രവാസി സംഗമം സംഘടിപ്പിച്ചു. ശബാബ് ഇൻഡോർ ക്ലബിൽ നടന്ന പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ടി.വി. നസീർ, നെല്ലറ എം.ഡി ശംസുദ്ദീൻ എന്നിവർ മുഖ്യാതിഥിയായി.
30 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ ഒമ്പത് പേരെ ആദരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികളും നടന്നു. നാട്ടിലെ തണ്ണീർത്തടങ്ങളുടെ പേരു നൽകി ക്ലബുകളായി തിരിച്ച് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. അയിനിക്കുളം, പുത്തങ്കുളം, വലക്കായ, വെള്ളാരിയൻ എന്നീ പേരുകളിലായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.