‘എ​െൻറ മുട്ടം’ പ്രവാസി സംഗമം സംഘടിപ്പിച്ചു

അബൂദബി: യു.എ.ഇയിലുള്ള മുട്ടം നിവാസികളുടെ കൂട്ടായ്​മയായ ‘എ​​​െൻറ മുട്ടം’ പ്രവാസി സംഗമം അബൂദബിയിൽ നടന്നു. കെ.വി. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. എസ്‌.കെ.പി. അബ്​ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദ് ആലം സ്വാഗതം പറഞ്ഞു. കേരള ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം ഡോ. എസ്​.എൽ.പി ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. എം.കെ. ബീരാൻ, എസ്‍.യു. റഫീഖ്, എം.കെ. ഖമറുദ്ദീൻ, കെ. ഹാരിസ് മാസ്​റ്റർ, നാലകത്ത് അബ്​ദുല്ല, ഇ.എൻ. ജലീൽ, കെ. മുഹമ്മദ് സാദിക്ക്, കെ.വി. ഫാറൂഖ്, കെ. നസീബ് എന്നിവർ സംസാരിച്ചു. 

മത്സരങ്ങൾക്ക്​ ഷക്കീൽ, എ.ടി. ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി. ‘എ​​​െൻറ മുട്ടം’ ഡോക്യുമ​​െൻററി പ്രദർശിപ്പിച്ചു.  സമാപന സമ്മേളനത്തിൽ ടി.പി. മഹമ​ൂദ് ഹാജി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ അബ്​ദുല്ലഫാറൂഖി ഉദ്ഘാടനം ചെയ്​തു. പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. വി.പി.കെ. അബ്​ദുല്ല, ടി.പി. അബ്ബാസ്‌ ഹാജി, സകരിയ്യ മുഹമ്മദ്, എസ്.എ.പി. മൊയ്‌നുദ്ദീൻ, സി.പി. ജലീൽ, എസ്‌.വി.പി. ഫൈസൽ, സാബിർ മാട്ടൂൽ, എം. ഹുസൈനാർ, എം. ശാദുലി, കെ.ടി.പി. ഇബ്രാഹിം, പുന്നക്കൻ ബീരാൻ, കെ.സി. മഹമൂദ് എന്നിവർ സംസാരിച്ചു. ഡോ. എസ്.എൽ.പി. ഉമർ ഫാറൂഖ് സ്കൂൾ പ്രോജക്ട് അവതരിപ്പിച്ചു. എം. മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു

Tags:    
News Summary - ente muttam sangamam uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.