ദുബൈ: ലോകത്തെ ഏത് വിമാനക്കമ്പനിയും കൊതിക്കുന്ന നേട്ടമാണ് എമിറേറ്റ്സ് വെള്ളിയാഴ്ച കൈവരിച്ചത്. അവരുടെ വിമാന ശേഖരത്തിലേക്ക് നൂറാമത് എയർബസ് എ380 എത്തി. നിലവിൽ ലഭ്യമായിരിക്കുന്ന യാത്രാവിമാനങ്ങളിൽ ഏറ്റവും വലുതാണ് ഇൗ ഇനം വിമാനം. യു.എ.ഇയുടെ പ്രഥമ പ്രസിഡൻറും രാഷ്ട്ര പിതാവുമായ ശൈഖ് സായദ് ബിൻ സുൽത്താൻ അൽ നഹ്യാെൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച് 2018 ശൈഖ് സായദ് വർഷമായി ആചരിക്കാനിരിക്കെ ആദരസൂചകമായി അദ്ദേഹത്തിെൻറ ചിത്രം ആലേഖനം ചെയ്താണ് വിമാനം പുറത്തിറക്കിയിരിക്കുന്നത്. ഹാംബർഗിലെ എയർബസ് കമ്പനിയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിമാനം കൈമാറി.
അടുത്ത മൂന്ന് വർഷത്തിനിടെ ഇത്തരം 42 വിമാനങ്ങൾ കൂടി എമിറേറ്റ്സിന് സ്വന്തമാകും. കൂടുതൽ ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ എ380പ്ലസ് ഇനത്തിൽപെട്ടവയും ഇവയിൽ ഉൾപ്പെേട്ടക്കും. റോൾസ്റോയ്സ് എഞ്ചിൻ ഘടിപ്പിച്ച വിമാനത്തിെൻറ ഫസ്റ്റ്ക്ലാസിൽ 14 പ്രൈവറ്റ് സ്യൂട്ടുകൾ ഉണ്ട്. ബിസിനസ് ക്ലാസിൽ 76 സീറ്റും ഇക്കണോമിയിൽ 426 സീറ്റുകളുമാണുള്ളത്. ഇത്തരം വിമാനങ്ങൾക്ക് എമിറേറ്റ്സ് നൽകിയ ഒാഡറുകൾ മൂലം 41000 തൊഴിലവസരങ്ങളാണ് യൂറോപ്പിൽ ഉണ്ടായെന്ന് എയർബസ് അവകാശപ്പെടുന്നു.
2008 ലാണ് ആദ്യത്തെ എ380 വിമാനം എമിറേറ്റ്സ് സ്വന്തമാക്കുന്നത്. നിലവിൽ 48 ലക്ഷ്യങ്ങളിലേക്ക് ഇത്തരം വിമാനങ്ങൾ അയക്കുന്നുണ്ട്. ദുബൈയിൽ നിന്ന് കുവൈറ്റിലേക്കുള്ള 851 കിലോമീറ്ററാണ് ഏറ്റവും കുറഞ്ഞ ദൂരം. ഒാക്ലാൻറിലേക്ക് 14193 കിലോമീറ്റർ താണ്ടിയും എമിറേറ്റ്സിെൻറ എ380 എത്തുന്നുണ്ട്. 1500 പൈലറ്റുമാരും 23000 കാബിൻ ജോലിക്കാരും ഇത്തരം വിമാനങ്ങൾക്ക് മാത്രമായി ഉണ്ട്.
71 വിമാനത്താവളങ്ങളിലേക്കായി 95000 ൽ കൂടുതൽ തവണ ഇവർ സർവീസ് നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.