ദുബൈ: യു.എ.ഇയിലുള്ള കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പൂർവ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും വിപുലമായ സംഗമം അജ്മാനിൽ നടന്നു. ‘എമിസ്റ്റാൾജിയ '18 എന്നു പേരിട്ട മെഗാ അലുംനി മീറ്റിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂർവ വിദ്യാർഥികൾക്ക് പുറമെ നാട്ടിൽ നിന്നും പങ്കാളിത്തമുണ്ടായി. യൂണിയൻ മുൻ ചെയർമാനും ബഹുമുഖ പ്രതിഭയുമായിരുന്ന അഡ്വ.പി.കെ ഫൈസലിെൻറ നാമധേയത്തിൽ ഏർപ്പെടുത്തിയ ‘സോഷ്യൽ ഡിഗ്‌നിറ്റി അവാർഡ്’ യു.എ ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ.പുത്തൂർ റഹ്‌മാന് ശൈഖ് അബ്ദുല്ല ബിൻ സഖർ അൽ നുഹൈമി സമ്മാനിച്ചു. കാലിക്കറ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.വി.പി സകീർ ഹുസൈൻ മുഖ്യാതിഥി ആയിരുന്നു.
ഇ.എം.ഇ.എ കോളേജ് ഇേൻറണൽ ക്വാളിറ്റി അഷ്യുറൻസ് സെൽ ഏർപ്പെടുത്തിയ ബെസ്റ്റ് ട്രൈനെർ അവാർഡിന് അർഹനായ സി.എ സലാമിന് ഡോ.പുത്തൂർ റഹ്മാൻ ഉപഹാരം നൽകി. സുഹൈന വാഴക്കാട് ബെസ്റ്റ് കണ്ടന്റ് റൈറ്റർ പുരസ്കാരത്തിനും ബേബി ഷെമിന ചുക്കാൻ ബെസ്റ്റ് നെയിം നോമിനേഷൻ പുരസ്കാരത്തിനും അർഹരായി. സി.എ സലാം ക്ലാസ്സെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിനോദ പരിപാടികളും സംഘടിപ്പിച്ചു. അലുംനി പ്രസിഡൻറ് പി.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പപ്പായ മ്യൂസിക് ബാൻഡ് ടീം അവതരിപ്പിച്ച മ്യൂസിക് നെറ്റും അരങ്ങേറി. മജീദ് പന്തല്ലൂർ, വി.ടി.എം മുസ്തഫ വേങ്ങര , കെ.പി സാജിദ് കുറ്റൂർ, ഷാനൂഫ് മൊക്കാൻ, നൗഫൽ എ.പി, സൈദലവി എന്നിവര്‍ പങ്കെടുത്തു. ശരീഫ് നെല്ലൂർ, ലാഹുൽ സാദിഖ് കാപ്പൻ,അജിഷ മുഹമ്മദ്, നിഷ, നേതൃത്വം നൽകി . സലാം ചെമ്മാട് സ്വാഗതഗവും നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.