അബൂദബി എക്സ്ട്രീം ചാമ്പ്യന്‍ഷിപ്പില്‍ ജിയു ജിറ്റ്സുവില്‍ ജേതാവായ ഇമാറാത്തി യുവതി ബല്ഖീസ് അല്‍ ഹാഷ്മി
അബൂദബി: അബൂദബി എക്സ്ട്രീം ചാമ്പ്യന്‍ഷിപ്പില്‍ ജിയു ജിറ്റ്സുവില്‍ ജേതാവായി ഇമാറാത്തി യുവതി ബല്ഖീസ് അല്‍ ഹാഷ്മി. എതിരാളിയായ റഷ്യയുടെ മരിയ ഒഡിന്റ്സോവയെ തോൽപിച്ചാണ് ബല്ഖീസ് ആദ്യ മത്സരത്തില്‍തന്നെ വിജയം ചൂടിയത്.
വെള്ളിയാഴ്ചയായിരുന്നു അബൂദബിയിലെ മുബാദല അരീനയിലൊരുക്കിയ ഇടിക്കൂട്ടില്‍ ഇമാറാത്തിലെ ഏക വനിത ജിയു ജിറ്റ്സു താരമായ ബല്ഖീസ് മത്സരത്തിനിറങ്ങിയത്. കായിക കരിയറിലാദ്യമായാണ് ഇടിക്കൂട്ടില്‍ മത്സരത്തിന് കയറിയതെന്ന് ഈ 20കാരി പറയുന്നു. ദിവസം മൂന്നുതവണയാണ് പരിശീലനത്തിറങ്ങുന്നതെന്നും ഈ മത്സരത്തിനായി തന്റെ പരിശീലനവും ഭക്ഷണരീതിയും മാറ്റംവരുത്തിയിരുന്നതായും ബല്ഖീസ് പറഞ്ഞു. മത്സരത്തിന്റെ ആദ്യം മുതല്‍ ബല്ഖീസ് എതിരാളിയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. 30-27, 29-27, 30-26 എന്നിങ്ങനെ മൂന്നു റൗണ്ടിലും ബല്ഖീസ് മേധാവിത്വം നേടി. അടുത്ത മത്സരത്തിനുള്ള തയാറെടുപ്പിലേക്ക് കടക്കുകയാണ് താനെന്നും യുവതി പറഞ്ഞു. മരിന റിബീറോയാണ് ബല്‍ഖീസിന്റെ പരിശീലക. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മുമ്പ് ബല്‍ഖീസിനെ നേരിട്ട് അഭിനന്ദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.