ദുബൈ: ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര സമ്മാനമായി നൽകുമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് എമിറേറ്റ്സ് എയർലൈൻ. നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നാണ് വ്യാജ പോസ്റ്റിൽ പറയുന്നത്. വിജയികൾക്ക് അവധിക്കാലത്ത് യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ നേടാമെന്നും ഇതിൽ പറയുന്നു. എന്നാൽ, അവധിക്കാല സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ശരിയല്ലെന്നും എല്ലാ വിവരങ്ങളും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി മാത്രമേ നൽകാറുള്ളൂ എന്നും എമിറേറ്റ് എയർലൈൻ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലും സമാനമായ തട്ടിപ്പ് എമിറേറ്റ്സിന്‍റെ പേരിൽ നടന്നിരുന്നു. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് 10,000 ദിർഹം സമ്മാനം നൽകുമെന്നായിരുന്നു വ്യാജ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.