അബൂദബി: പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് അബൂദബിയിലെ എല്ലാ പൊതു പാർക്കുകളും വിനോദ കേന്ദ്രങ്ങളും ബീച്ചുകളും അടിയന്തരമായി അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് മുൻകരുതൽ നടപടിയെന്ന് അബൂദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
മഴമേഘങ്ങൾ രൂപപ്പെടുന്നതിനെ തുടർന്ന് വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിനോദകേന്ദ്രങ്ങളിൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ നിയന്ത്രണം തുടരും. എന്ന് തുറക്കുമെന്ന വിവരം പിന്നീട് അറിയിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
കിഴക്കൻ, തെക്കൻ മേഖലകളിൽ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചക്കുശേഷം മഴമേഘങ്ങൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.