ലൈബ്രറി


സീതി സാഹിബ് ലൈബ്രറി ഇന്ന് ദുബൈയിൽ സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംവിധാനിച്ച സീതി സാഹിബ് ലൈബ്രറി ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി നേതാക്കൾ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കും.

ദുബൈ കെ.എം.സി.സി മീഡിയ ആൻഡ് ലിറ്ററേച്ചർ വിഭാഗമായ തൂലിക ഫോറമാണ് ലൈബ്രറി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പ്രവാസികളിൽ നിന്നും പ്രസാധകരിൽ നിന്നുമാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചത്. ലൈബ്രറിയുടെ ലോഗോ പ്രകാശനം കഴിഞ്ഞയാഴ്ച യഹ്‌യ തളങ്കര നിർവഹിച്ചിരുന്നു.

Tags:    
News Summary - Seeti Sahib Library to be inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.