ലുലു മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഫോർച്യൂൺ ഹോട്ടൽസ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു.
ദുബൈ: യു.എ.ഇയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഭീമ ജ്വല്ലേഴ്‌സ്. ഒരേദിവസം രണ്ടു ഷോറൂമുകളാണ് ഭീമ യു.എ.ഇയിൽ തുറന്നത്. ദുബൈ ലുലു ഹൈപ്പർമാർക്കറ്റ് അൽ ബർഷയിലും ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റ് മുവൈലയിലുമാണ് പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചത്.
ലുലു മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ഫോർച്യൂൺ ഹോട്ടൽസ് ദുബൈ ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു. ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലീം ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഗ്രൂപ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലീം ഉദ്ഘാടനം ചെയ്യുന്നു
വ്യത്യസ്ത ശൈലികൾക്കും അവസരങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഭീമ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നു ഭീമ ജ്വല്ലേഴ്‌സ് മാനേജ്‌മെന്‍റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബൈയിലെ മീനാ ബസാർ, അബൂദബിയിലെ ഹംദാൻ സ്ട്രീറ്റ്, അജ്മാനിലെ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.