ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് സെൻട്രൽ ബയർ പി. റഹൂഫ്, മിയ മാൾ നെസ്റ്റോ ജനറൽ മാനേജർ ഷമീർ ഖാൻ എന്നിവർ ചേർന്ന് ‘എന്നോണം, നെസ്റ്റോണം’ ഉദ്ഘാടനം നിർവഹിക്കുന്നു
ദുബൈ: നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്‍റെ ഓണം 2026 ആഘോഷങ്ങൾക്ക് ആഗസ്റ്റ് 19ന് ഷാർജയിലെ മിയ മാളിലുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. പരമ്പരാഗത കേരളീയ ഓണച്ചന്തയുടെ ഗൃഹാതുരത്വവും ആഘോഷങ്ങളുടെ പൊലിമയുമാണ് ‘എന്നോണം, നെസ്റ്റോണം’ എന്ന പേരിൽ യു.എ.ഇയിലെ ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും ഓണത്തിന്‍റെ വർണാഭമായ തനിമയും അനുഭവദ്യേമാകുന്ന തരത്തിൽ ആഘോഷം കെങ്കേമമാക്കാനുള്ളതെല്ലാം ‘എന്നോണം, നെസ്റ്റോണ’ത്തിലുണ്ട്. നാട്ടിലെ ഓണാഘോഷം പകിട്ടുചോരാതെ പ്രവാസത്തിലും പകർത്താൻ നെസ്റ്റോയുടെ ആഘോഷം യു.എ.ഇയിലെ മലയാളികൾക്ക് അവസരമൊരുക്കുന്നു.
ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് സെൻട്രൽ ബയർ പി. റഹൂഫ്, മിയ മാൾ നെസ്റ്റോ ജനറൽ മാനേജർ ഷമീർ ഖാൻ എന്നിവർ ചേർന്ന് ‘എന്നോണം, നെസ്റ്റോണം’ ഉദ്ഘാടനം നിർവഹിച്ചു. ചിൽഡ് ആൻഡ് ഡയറി കാറ്റഗറി മാനേജർ സുബ്ഹാൻ മുഹമ്മദ്, ഫ്രോസൺ ഫുഡ് കാറ്റഗറി മാനേജർ വി.പി. റംഷീദ്, മിയ മാൾ നെസ്റ്റോ ഫ്രെഷ് ഫുഡ് മാനേജർ മുൻഷീർ, ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് സെൻട്രൽ ബയേഴ്സായ എം. സഫീർ, ഷമീജ് ഷാ, പി. സഫീർ, എ.കെ. സജീർ, എഫ്.എം.സി.ജി ഔട്ട്‌ലെറ്റ് ബയർ അഷ്കർ ഷാനവാസ്, ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് ബയിങ് കോഓഡിനേറ്റർമാരായ വാഹിദ് അവാസ്, ഒ. റിഷ്മൽ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.