ദുബൈ: കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ പൗരൻമാർ ഇന്ത്യയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇക്കാര്യം ഉന്നയിച്ച് ഇന്ത്യയിലെ യു.എ.ഇ എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ഇന്ത്യൻ സർക്കാർ വിസ നിയന്ത്രണം ഏർപെടുത്തിയ പശ്ചാത്തലത്തിലാണ് നിർദേശം.
ഇന്ത്യയിലുള്ള യു.എ.ഇ സ്വദേശികൾ എംബസിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്നും ട്വിറ്ററിൽ നിർദേശം നൽകി. വിശദ വിവരങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടണം (ഫോൺ: +91 8181911111)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.