അനസ് കാളിയാരകത്തിന് യു.എ.ഇ പി.ടി ഫാമിലി കൂട്ടായ്മ നൽകിയ സ്വീകരണം
അബൂദബി: യു.എ.ഇ എമിറേറ്റ്സ് ലേബർ മാർക്കറ്റ് (മാനേജ്മെന്റ് എക്സിക്യൂട്ടിവ് കാറ്റഗറി) അവാർഡ് ജേതാവും ബുർജീൽ ഹോൾഡിങ്സ് റീജനൽ ഹ്യൂമൻ റിസോഴ്സ് മാനേജരുമായ അനസ് കാളിയാരകത്തിന് യു.എ.ഇ പി.ടി ഫാമിലി കൂട്ടായ്മ സ്വീകരണം നൽകി. ഷാർജ ഏഷ്യൻ എംപയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽനിന്നുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് അബ്ദുൾ റഹ്മാൻ മൂച്ചിങ്ങൽ അധ്യക്ഷതവഹിച്ചു.
പി.ടി. മുഹമ്മദ് അമീൻ സ്വാഗതവും എം.വി. യാസർ നന്ദിയും രേഖപ്പെടുത്തി.
പി.ടി. യഹ്യ, സി.എ. നൗഫൽ, അഹ്സൻ അബ്ദുല്ല, റാമിസ്, വസീം അഷ്റഫ്, മസൂദ്, ജൂനൈദ്, ജവാസ്, ആദിൽ, സലീഫ്, അൻഫസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.