എമിറേറ്റ്സ് കപ്പ്: ഇമ എടപ്പാൾ ജേതാക്കൾ 

അബൂദബി: അബൂദബി സായിദ് സ്‌പോർട്‌സ് സിറ്റി സ്​റ്റേഡിയത്തിൽ ഹദിയ അതിഞ്ഞാലും ദയ അജാനൂർ കടപ്പുറവും സംഘടിപ്പിച്ച ‘എമിറേറ്റ്സ് കപ്പ് ’18 സോക്കർ ലീഗ് ചാമ്പ്യൻസ് ട്രോഫി ടൂർണമ​​െൻറിൽ ഇമ എടപ്പാൾ ജേതാക്കളായി. ഫൈനലിൽ ദുബൈ സിബി ഗ്രൂപ്പിനെ പരാജയപ്പെടുത്തിയാണ്​ ഇമ എടപ്പാൾ കിരീടം നേടിയത്​. ഇതോടനുബന്ധിച്ച്​ നടന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനർ പി.എം. ഫാറൂഖ്​ സ്വാഗതം പറഞ്ഞു. ചെയർമാൻ എം.എം. നാസർ അധ്യക്ഷത വഹിച്ചു. ഹദിയ ചെയർമാൻ എം.ബി.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പൊലീസ്‌ മേധാവി കേണൽ മുഹമ്മദ്‌ യൂസുഫ് ആൽ ഖൂറി മുഖ്യാതിഥിയായിരുന്നു. യു.വി. അബ്​ദുല്ല ഫാറൂഖി, പപ്പൻ മാസ്​റ്റർ, സി.കെ. റഹ്‌മത്തുല്ല, എം.പി. ജാഫർ, പി.എം. ഹസൈനാർ, ബി. മുഹമ്മദ്, അബൂബക്കർ കുറ്റിക്കോൽ, കെ.ഇ.എ. ബക്കർ, ഖാലിദ് അറബിക്കാടത്ത്, പി.എം. സിദ്ദിഖ് എന്നിവർ സംസാരിച്ചു.  എം.ബി.എം. അഷ്‌റഫും എം.എം. നാസറും ട്രോഫി വിതരണം ചെയ്തു. കാഞ്ഞങ്ങാട്  ഫുട്‌ബാൾ സ്​റ്റേഡിയം നിർമാണത്തിന്​ മുന്നോട്ട് വരുന്നവർക്ക് അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി നൽകുമെന്ന്​ സംഘാടക സമിതി എമിറേറ്റ്സ് കപ്പ് വേദിയിൽ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ ആറ് പഴയകാല ഫുട്​ബാൾ താരങ്ങളായ അഷ്‌റഫ് ടൈറ്റാനിയം, റഫീഖ് പടന്ന, ഗംഗാധരൻ കോസ്മോസ്, പ്രഭാകരൻ കാഞ്ഞങ്ങാട്, പി.എം. ശുക്കൂർ, സി.എച്ച്. അലികുഞ്ഞി എന്നിവരെ ആദരിച്ചു.

Tags:    
News Summary - Emirates Cup: IMA Edappal Winners- Uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.